വാട്ട്‌സ്ആപ്പ് ചാനലുമായി ആർ‌ബി‌ഐ; അംഗമാകാൻ ചെയ്യേണ്ടതെന്ത്

ദില്ലി: വാട്ട്‌സ്ആപ്പ് ചാനൽ ആരംഭിച്ച്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ എല്ലാത്തരം സാമ്പത്തിക വിവരങ്ങളും ഈ വാട്ട്‌സ്ആപ്പ് ചാനലിലൂടെ എളുപ്പത്തിൽ ലഭ്യമാകും.ഈ വിവരങ്ങൾ ലഭിക്കാൻ ആർ‌ബി‌ഐയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ ചേരണം. ഇതിലൂടെ വീട്ടിലിരുന്നു തന്നെ എല്ലാ ബാങ്കിംഗ് അപ്‌ഡേറ്റുകളും ലഭിക്കും. 

എങ്ങനെ ആർബിഐയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാം? 

റിസർവ് ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകുന്നത് വളരെ എളുപ്പമാണ്. റിസർവ് ബാങ്ക് പങ്കുവെച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി. 

സാമ്പത്തിക കാര്യങ്ങളെ കുറിച്ചും ബാങ്കിങ് വിവരങ്ങളെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ് ആർ‌ബി‌ഐ ഈ നടപടി. പ്രധനമായും ഡിജിറ്റൽ ഇടപാടുകളിൽ നിരവധി തട്ടിപ്പുകൾ ഈ അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്, ഈ തട്ടിപ്പുകളെ കുറിച്ച് ജെക്കങ്ങൾക്ക് അവബോധം നല്കാൻ ഈ ചാനൽ ആർബിഐ ഉപയോഗിക്കും. വാട്ട്‌സ്ആപ്പ് ചാനൽ ഈ കാര്യത്തിൽ വിജയം നേടുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത് 

അതേസമയം, കോടതി ഉത്തരവുകളില്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ  ബാങ്കുകൾക്ക് അനുമതി നൽകണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.. രാജ്യത്ത് വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിന് വേണ്ടിയാണ് ഐബിഎ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധ ഇടപാടുകൾ തടയുന്നതിന് സംശയാസ്പദമായ അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകണമെന്ന് സർക്കാരിനോടും റിസർവ് ബാങ്കിനോടും ഐബിഎ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

By admin