Malayalam News Live: പഞ്ചാബ്-ഹൈദരാബാദ് മത്സരത്തിനിടെ വാതുവെപ്പ്; മുഖ്യ സൂത്രധാരൻ അടക്കം അഞ്ചു പേര് അറസ്റ്റിൽ
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കിലാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന് നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്കി.