ആലപ്പുഴ: കുട്ടികളിൽ കണ്ട് വരുന്ന ടൈപ്പ് വൺ പ്രമേഹം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ ഡൈബറ്റിക്ക് എഡ്യുക്കേറ്റര്‍മാരെ നിയമിക്കണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ ആവശ്യപ്പെട്ടു. 
ലോക പ്രമേഹ ദിനത്തോട് അതുബന്ധിച്ച് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, റോട്ടറി ക്ളബ് ആലപ്പി എന്നിവരുടെ നേതൃത്വത്തിൽ പ്രമേഹ രോഗികൾക്കായി സംഘടിപ്പിച്ച ജില്ലാതല പ്രമേഹ ശില്പശാല വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
ശില്പശാല ജില്ലാ കളക്ടർ ജോൺ വിസാമുവൽ ഉദ്ഘാടനം ചെയ്തു. അശാസ്ത്രിയ ചികിത്സക്കും മാജിക്ക് തൊറാപ്പിക്കും പിന്നാലെ പോകാതെ ശാസ്ത്രിയ ചികിത്സയിലൂടെ പ്രമേഹത്തെ അതിജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് ആലപ്പി പ്രസിഡന്റ് എച്ച്. മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. 
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ, ടി.എസ് സിദ്ധാര്‍ത്ഥൻ, റോട്ടറി ജില്ല ഗവർണർ ഡോ. മേരി ജോൺ, അസോസിയേറ്റ് ഗവർണർ ഡി.വിജയലക്ഷ്മി റോട്ടറി അസി: ഗവർണർ കെ. ചെറിയാൻ, കെ.നാസർ, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. മനീഷ് നായർ എന്നിവർ പ്രസംഗിച്ചു. 
2022 – 23 കാലത്തെ മികച്ച പ്രവത്തനമികവിന് റോട്ടറി മുൻ പ്രസിഡന്റ് ജോസ് ആറാത്തുപള്ളിയെ ജില്ലാ കളക്ടർ ജോൺ വിസാമുവലും, മികച്ച ഡോക്ടർക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയ ഡോ. എസ് ഗോമതിയെ റോട്ടറി ഗവർണർ മേരി ജോണും ആദരിച്ചു. 
പ്രമേഹ ദിന സന്ദേശം ശ്വാസകോശ രോഗ വിഭാഗം പ്രൊഫ. ഡോ. പി.എസ് ഷാജഹാൻ നല്‍കി. നെഫ്രോളജി വിഭാഗം മേധാവി. ഡോ.എസ്. ഗോമതി, ന്യൂറോളജീവിഭാഗം മേധാവി ഡോ. സി.വി. ഷാജി, കാർഡിയോളജി വിദഗ്ദ്ധൻ ഡോ. തോമസ് മാത്യു, നേത്ര രോഗ വിദഗ്ദ്ധ സ്റ്റെഫ് നി സെബാസ്റ്റ്യൻ, ത്വക്ക് രോഗ വിദഗ്ദ്ധ ഡോ. അരുന്ധതി ഗുരു ദയാൽ, ദന്തരോഗ വിദഗ്ദ്ധന്‍ ഡോ.എസ്. രൂപേഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *