ഹൈദരാബാദിന് ടോസ് നഷ്ടം, ടീമില്‍ ഒരു മാറ്റം! പ്ലേയിംഗ് ഇലവന്‍ മാറ്റാതെ പഞ്ചാബ് കിംഗ്‌സ്

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍, ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഈഷാന്‍ മലിങ്ക ടീമിലെത്തി. കാമിന്ദു മെന്‍ഡിസാണ് പുറത്തായത്. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്സ്വെല്‍, ശശാങ്ക് സിംഗ്, മാര്‍ക്കോ ജാന്‍സെന്‍, അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍.

ഇംപാക്ട് സബ്സ്: സൂര്യാന്‍ഷ് ഷെഡ്ഗെ, യാഷ് താക്കൂര്‍, പ്രവീണ്‍ ദുബെ, വൈശാക് വിജയകുമാര്‍, ഹര്‍പ്രീത് ബ്രാര്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി, ഇഷാന്‍ മലിംഗ. 

ഇംപാക്ട് സബ്‌സ്: അഭിനവ് മനോഹര്‍, സച്ചിന്‍ ബേബി, രാഹുല്‍ ചാഹര്‍, വിയാന്‍ മള്‍ഡര്‍, ജയ്‌ദേവ് ഉനദ്കട്ട്.

എതിരാളികളെ ഒറ്റയ്ക്ക് തകര്‍ക്കാന്‍ ശേഷിയുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച് ക്ലാസന്‍ എന്നിവര്‍ ബാറ്റിംഗ് നിരയില്‍ ഉണ്ടായിട്ടും അവസാന നാല് മത്സരത്തിലും ഹൈദരാബാദിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഓരോ മത്സരത്തിലും ഓരോ വിജയശില്‍പികള്‍ പിറക്കുന്ന പഞ്ചാബ് നാലാം ജയമാണ് ലക്ഷ്യമിടുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും കൂടി ഫോമിലേക്കെത്തിയാല്‍ ശ്രേയസ് അയ്യരുടെ പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡ് സുരക്ഷിതമാവും.

By admin