Vishu 2025 :  ചക്ക വരട്ടിയത് കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ ?

Vishu 2025 : ചക്ക വരട്ടിയത് കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ ?

 

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Vishu 2025 :  ചക്ക വരട്ടിയത് കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ ?

 

വേണ്ട ചേരുവകൾ 

ചക്ക വരട്ടിയത്                   2 കപ്പ്

ശർക്കര പാനി                     2 കപ്പ്

ഏലയ്ക്ക പൊടി‌ച്ചത്         1 സ്പൂൺ.

നെയ്യ്                                       4 സ്പൂൺ

തേങ്ങ കൊത്ത്                     4 സ്പൂൺ

എള്ള്                                         4 സ്പൂൺ

ഗോതമ്പ് പൊടി                      2 കപ്പ്

അരി പൊടി                           1 സ്പൂൺ

എണ്ണ                                         1  ലിറ്റർ

ചുക്ക് പൊടി                          1/2  സ്പൂൺ

ജീരക പൊടി                         1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യം ചക്ക വരട്ടിയതും ഗോതമ്പ് പൊടിയും ആവശ്യത്തിന് ഏലയ്ക്ക പൊടിയും അതിന്റെ ഒപ്പം തന്നെ ശർക്കര നന്നായിട്ട് ഉരുക്കിയത് കൂടി ചേർത്ത് കുഴച്ചെടുക്കുക.  നന്നായി ഇളകി യോജിപ്പിച്ചതിന് ശേഷം ഒരു നുള്ള് ഉപ്പും കുറച്ച് നെയ്യും ജീരക പൊടി, ചുക്ക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ചു സമയം അടച്ചു വയ്ക്കുക. ശേഷം ഉണ്ണിയപ്പം ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകാൻ വയ്ക്കുക. ശേഷം നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്ത് മാവിൽ ചേർത്ത് ഇളക്കി യോജിപ്പിച്ചതിന് ശേഷം ഉണ്ണിയപ്പം ചട്ടിയിലേക്ക് മാവ് ഒഴിച്ചുകൊടുക്കുക. യ്യാറാക്കി എടുക്കാൻ സാധിക്കും.

ഈ വിഷുവിന് സദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ?

 

By admin