തെരുവുനായകൾക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു, യുവാവ് അറസ്റ്റിൽ

ദില്ലി: ദില്ലിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. നൗഷാദ് എന്നയാളാണ് പിടിയിലായത്. മൃഗസ്നേഹികളുടെ സംഘടനകളുടെ പരാതിയിലാണ് നടപടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 13 നായകൾക്ക് നേരെ ഇയാൾ അതിക്രമം നടത്തിയെന്ന് മൃഗസ്നേഹികളുടെ സംഘടന ആരോപിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞു. പിന്നീട് ഇയാളെ കണ്ടെത്തി മർദ്ദിക്കുകയും ചെയ്തു.  പിന്നീടാണ് പൊലീസിന് കൈമാറിയത്.

By admin