യുവതി മറ്റൊരു യുവതിയുടെ മുടിയിൽ കയറിപ്പിടിച്ച് അലറി, ‘പൊലീസിനെ വിളിക്കൂ’, എല്ലാം തുടങ്ങിയത് വാട്സാപ്പ് കോളിൽ

നോയിഡ: അടുത്തടുത്ത ഫ്ലാറ്റിലെ താമസക്കരായ രണ്ട് യുവതികൾ തമ്മിൽ പരസ്യമായി തമ്മിലടിക്കുന്നതിന്റെ വീഡിയോ വൈറൽ. നോയിഡയിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് മെയിൻ ഗെയിറ്റിന് സമാീപം നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.  ഒരേ കോംപ്ലക്സിൽ താമസക്കാരാണ് രണ്ട് പേരും. എന്നാൽ ഇരുവരും തമ്മിൽ നല്ല പരിചയമുള്ളവരുമാണ്. കഴിഞ്ഞ ദിവസം വാട്സാപ്പ് കോളിൽ തുടങ്ങിയ ചെറിയ തര്‍ക്കം വലിയ വാഗ്വാദത്തിലേക്കും തെറിവിളികളിലേക്കും നയിക്കുകയായിരുന്നു. ഇതിന്ന പിന്നാലെയാണ് ഫ്ലാറ്റിന്റെ മുൻ വശത്തെ ഗേറ്റിൽ ഇരുവരും തമ്മിലടിച്ചത്. ഇരുവരും തമ്മിലുള്ള അടി ഏറെ നേരം ഫ്ലാറ്റിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യവും ഉണ്ടായി.

വാട്സാപ്പ് കോളിലെ  തര്‍ക്കത്തിന് പിന്നാലെ അടുത്ത ദിവസം ഇരുവരും കണ്ടപ്പോഴായിരുന്നു ഒരാൾ മറ്റൊരാളുടെ മുടിയിൽ കയറി പിടിക്കുകയും പൊലീസിനെ വിളിക്കൂ.. എന്ന് അലറുകയും ചെയ്തത്. അതേസമയം, മുടിയിൽ പിടിവീണ സ്ത്രീ നിലത്ത് കിടന്ന് നിനക്ക് ഇത്ര ധൈര്യമോ എന്ന് ചോദിച്ച് തിരികെ ആക്രമിക്കാൻ ശ്രമിക്കുന്നതും കാണാം. അയൽവാസികളായ സ്ത്രീകൾ ചുറ്റും കൂടി നിന്ന് ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ പൊലീസെത്തി ഇരുവരെയും പിരിച്ചുവിട്ടതായും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നു.

 

By admin