‘പിവി അൻവറിനുളള പ്രതിഫലം തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകും’: പാലോളി മുഹമ്മദ് കുട്ടി
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. പിവി അൻവർ സിപിഎമ്മിനോട് നന്ദികേട് കാണിച്ചെന്ന് പാലോളി മുഹമ്മദ് കുട്ടി വിമര്‍ശിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പാലോളിയുടെ പ്രതികരണം. ഉപതെരഞ്ഞെടുപ്പിന് കാരണമായ സംഭവങ്ങളിൽ വോട്ടർമാർക്ക് പ്രതിഷേധമുണ്ട്. പിവി അൻവറിനുള്ള പ്രതിഫലം തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകുമെന്നും പാലോളി പറഞ്ഞു. നല്ല പ്രതീക്ഷയോടെ സഖാക്കൾ പ്രചാരണത്തിനിറങ്ങും. രണ്ട് തവണ അൻവറിനെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിന് വീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.