വെട്ടിക്കളയും വരെ കാൽ കുത്തിക്കൊണ്ട് തന്നെ ആർഎസിഎസിനെതിരെ പോരാടും, വെട്ടിയാൽ ഉള്ള ഉടൽ വച്ച് പോരാടും; രാഹുൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബി ജെ പി ഭീഷണിയിൽ മറുപടിയുമായി എംഎൽഎ. കാൽ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കിൽ കാൽ ഉള്ളിടത്തോളെ കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആർ എസ് എസിനെതിരെ സംസാരിക്കുമെന്നും, കാൽ വെട്ടിക്കളഞ്ഞാലും ഉള്ള ഉടൽ വച്ച് ആർ എസ് എസിനെതിരെ സംസാരിക്കുമെന്നും എംഎൽഎ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പ്രതികരണം.
ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ എസ് എസിനെതിരെ തന്നെ പ്രവർത്തിക്കുമെന്നും അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ടെന്നും എം എൽ എ പറഞ്ഞു. പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ എസ് എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലത്ത് അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനിൽ കേറാനും, വന്നിറങ്ങാനും കാലു കുത്തി നിൽക്കാനും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടും. ഒരു ജനപ്രതിനിധിയുടെ കാൽ വെട്ടുമെന്ന ബിജെപി നേതാവിൻ്റെ ഭീഷണി പ്രസംഗത്തിൽ പൊലീസ് കേസെടുക്കുമോ എന്നും എം എൽ എ ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആർ എസ് എസിനോടുള്ള എതിർപ്പ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എം എൽ എയെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. ഇന്നലെ
പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വീട്ടുവാടക കുടിശ്ശികയായി; പോക്‌സോ കേസ് ഇരയുടെ കുടുംബം തെരുവിലേക്ക്