Horoscope Today: ധനലാഭം, വ്യവഹാരങ്ങളില്‍ വിജയം; നേട്ടങ്ങൾ ഈ നാളുകാർക്ക്; അറിയാം ഇന്നത്തെ ദിവസഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

സ്വന്തമായി ബിസിനസ് തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

പണപരമായി വളരെ അനുകൂല കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് വീട് വിട്ട് നിൽക്കേണ്ടി വരും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

ഔദ്യോഗിക യാത്ര ആവശ്യമായി വരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

പുതിയ തൊഴിലിന് സാധ്യത കാണുന്നു. പിതൃസ്വത്ത് ലഭിക്കും. പ്രാർത്ഥന മുടങ്ങാതെ നോക്കുക.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകാം. ഉദ്യോഗാർത്ഥികൾക്ക് ജോലി കിട്ടും. അലസരാകാ തെ പഠനം ശ്രദ്ധിക്കുക.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

മാനസിക സംഘർഷം വർധിക്കുന്ന കാലമാണ്. പലതിനും ചെറിയ തടസ്സങ്ങൾ നേരിടും. 

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

ആരോഗ്യനില മെച്ചപ്പെടും. മാനസികമായ സന്തോഷം ഉണ്ടാകും. കടങ്ങൾ വീട്ടുവാൻ സാധിക്കും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

പഠന രംഗത്ത് നേട്ടം ഉണ്ടാകും. തൊഴിലില്‍ നിന്നല്ലാതെ വരുമാനം കണ്ടെത്തും. കുടുംബജീവിതം സന്തോഷകരമാകും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടും. തൊഴിൽപരമായ ബുദ്ധിമുട്ട് അവസാനിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

വരവിനേക്കാൾ ചെലവ് അധികരിക്കും. ആരോഗ്യ സ്ഥിതി തരക്കേടില്ല. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

പാരമ്പര്യ രോഗങ്ങള്‍ പിടിപെടാം. ദീരഘ യാത്ര  സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ജീവിതപങ്കാളിക്ക് രോഗാരിഷ്ടതകൾക്ക് സാധ്യത.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

By admin