ഐപിഎല്‍: കൊല്‍ക്കത്തയോട് നാണംകെട്ട് ചെന്നൈ, അഞ്ചാം തോല്‍വി
ഐപിഎല്‍ 18-ാം സീസണിലെ 25-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ദയനീയ തോല്‍വി. ചെന്നൈ ഉയർത്തിയ 104 റണ്‍സ് വിജയലക്ഷ്യം 59 പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. സീസണിലെ ചെന്നൈയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. കൊല്‍ക്കത്തയുടെ മൂന്നാമത്തെ ജയവും. ഇതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കൊല്‍ക്കത്തയ്ക്കായി. സുനില്‍ നരെയ്നാണ് കളിയിലെ താരം.