വെണ്ണിക്കുളത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി; ധരിച്ചത് കറുത്ത് ചെക്ക് ഷർട്ട്, കാണുന്നവർ പൊലീസിൽ അറിയിക്കുക
പത്തനംതിട്ട: വെണ്ണിക്കുളത്ത് മധ്യപ്രദേശിൽ നിന്നുള്ള മിൽ തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. 17 വയസ്സുള്ള റോഷ്നി റാവത്തിനെയാണ് കാണാനില്ലെന്ന് അച്ഛൻ ഗംഗാ റാം റാവത്തിന്റെ പരാതി. ഇന്നലെ രാവിലെ 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങിക്കാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരികെ എത്തിയില്ല. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് പെൺകുട്ടി ധരിച്ചിരുന്നത്. പെൺകുട്ടിയെ എവിടെയെങ്കിലും വച്ച് കാണുന്നവർ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പൊലീസുമായോ ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ- +919497947146.
മാസപ്പടി കേസ്: മുന്നണിയിൽ ഭിന്നത; ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഎം, എൽഡിഎഫിൻ്റെ കേസല്ലെന്ന് സിപിഐ