ചിക്കന്റെ രുചിയിൽ ടൂത്ത് പേസ്റ്റ്, പുറത്തിറക്കിയത് കെഎഫ്സി; പക്ഷേ സം​ഗതി കിട്ടാൻ ഇല്ല

ഓസ്‌ട്രേലിയൻ ദന്ത പരിചരണ കമ്പനിയായ ഹിസ്‌മൈലുമായി സഹകരിച്ച്, കെ‌എഫ്‌സി വറുത്ത ചിക്കന്റെ രുചിയുള്ള ടൂത്ത്‌പേസ്റ്റ് അവതരിപ്പിച്ചു. പക്ഷേ, വളരെ കുറച്ച് സമയത്തേക്ക് മാത്രം ലഭ്യമായിരുന്ന ഈ ഉൽപ്പന്നം ഇതിനോടകം വിറ്റുതീർന്നതായാണ് കെ‌എഫ്‌സി പറയുന്നത്. 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് കെ‌എഫ്‌സി തങ്ങളുടെ തനതായ രുചിയിൽ ഇത്തരത്തിൽ ഒരു ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്.

ടൂത്ത് പേസ്റ്റിനെ കുറിച്ച് വിശദമാക്കിക്കൊണ്ട് കെഎഫ്‌സി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ പറയുന്നത് ചൂടുള്ളതും ജ്യൂസി ആയതുമായ ഒരു കെഎഫ്സി‍ ചിക്കൻ കഷ്ണം കഴിക്കുന്നത് പോലെയാണ് പേസ്റ്റിന്റെ രുചി എന്നാണ്. പല്ലുതേക്കുമ്പോൾ വായിൽ ഈ രുചി നിറയ്ക്കുന്നതോടൊപ്പം തന്നെ കുളിർമയുള്ളതും വൃത്തിയുള്ളതുമായ ഒരു ഫിനിഷിംഗും ഈ ടൂത്ത് പേസ്റ്റ് നൽകുമെന്നാണ് പത്രക്കുറിപ്പിൽ കമ്പനി അവകാശപ്പെടുന്നത്.

ഏപ്രിൽ ഒന്നിന് കെഎഫ്സി‍യും ഹിസ്‌മൈലും സംയുക്തമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ  ഇതൊരു തമാശ അല്ലെന്നും കൈവിരൽ നക്കി തുടയ്ക്കും വിധം നല്ലതാണെന്നും ആയിരുന്നു ഈ പേസ്റ്റിനെ വിശേഷിപ്പിച്ചത്. ഒപ്പം പേസ്റ്റിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

കെ‌എഫ്‌സിയുടെ രുചികളെ ദൈനംദിന ആവശ്യത്തിലേക്ക് കൊണ്ടുവരുന്നതിന് ഇതിലും മികച്ച ഒരു മാർഗ്ഗം ഇല്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് കെഎഫ്സി‍ വക്താക്കൾ പ്രതികരിച്ചത്. ഇത്തരത്തിൽ ഒരു ആശയത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ തങ്ങൾ ആവേശഭരിതരാണ് എന്നായിരുന്നു ഹിസ്‌മൈലിന്റെ മാർക്കറ്റിംഗ് മാനേജർ കോബൻ ജോൺസ് ഫോക്സ് ന്യൂസിനോട് സംസാരിക്കവേ അഭിപ്രായപ്പെട്ടത്.

13 ഡോളർ അതായത് 1,123 രൂപ ആയിരുന്നു പേസ്റ്റിന്റെ വില. ഹിസ്‌മൈൽ വെബ്‌സൈറ്റിൽ നിന്ന് മാത്രമേ ഇത് വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നിട്ടുകൂടി ഏപ്രിൽ എട്ടിന് രാവിലെയോടെ മുഴുവൻ പേസ്റ്റും വിറ്റുതീർന്നതായാണ് കെഎഫ്സി പറയുന്നത്.

മുമ്പ്, കെ‌എഫ്‌സി നമ്പർ 11 ഈ ഡി ബാർബിക്യൂ എന്ന പരിമിതമായ പതിപ്പ് പെർഫ്യൂം അവതരിപ്പിച്ചിരുന്നു, ഇത് യുകെയിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇതിന് $13.82 (ഏകദേശം 1,200 രൂപ) വിലയുണ്ടായിരുന്നു.

ഒരാഴ്ച ഭാര്യയ്ക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കി ഫ്രിഡ്ജിൽ വച്ചു, ഭർത്താവിന്റെ കരുതൽ കണ്ട് ഞെട്ടി നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

By admin