ചെന്നൈ: ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികള്‍ നിരന്തരം പരിഹസിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍വെച്ച് ജീവനൊടുക്കി. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചെത്‌പെട്ട് മഹര്‍ഷി വിദ്യാ മന്ദിര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കിഷോര്‍ (17) ആണ് മരിച്ചത്.
തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് മൂന്ന് മാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റാഗിങ്ങും കിഷോര്‍ നേരിട്ടിരുന്നു. ഇതില്‍ കുട്ടി വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോണ്‍ ചെയ്യാനെന്ന പേരിലാണ് വിദ്യാര്‍ത്ഥി മുകളിലെത്തിയത്.
തുടര്‍ന്ന് അമ്മ നോക്കി നില്‍ക്കെ താഴേക്ക് ചാടുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷനും അന്വേഷണം ആരംഭിച്ചുിട്ടുണ്ട്.
————–
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *