സൗദിയിൽ മസാജ് സെന്‍ററില്‍ സദാചാര വിരുദ്ധ പ്രവൃത്തി, നാല് പ്രവാസികൾ അറസ്റ്റില്‍
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ മസാജ് സെന്‍ററില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസിൽ നാല് പ്രവാസികൾ അറസ്റ്റില്‍. മസാജിങ് കേന്ദ്രത്തിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ചേർന്ന് ജിദ്ദ പൊലീസ്, നഗരത്തിലെ മസാജിങ് പാർലറുകളിൽ നടത്തിയ പരിശോധനയിലാണ് സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ പ്രവാസികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം നടത്തിയ മസാജിങ് കേന്ദ്രത്തിനെതിരെയും നിയമ നടപടികൾ സ്വീകരിച്ചു.