മലയാളത്തിലെ വിഷു റിലീസുകളില്‍ ഒന്നായി ഇന്ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ബസൂക്ക. മറ്റൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി എത്തുന്ന ചിത്രം പേര് മുതല്ക്കുതന്നെ കൗതുകവും സസ്പെന്‍സും ഉണര്‍ത്തിയിരുന്നു. അതിനാല്‍ത്തന്നെ ആദ്യ ഷോകള്‍ക്ക് ഇപ്പുറമുള്ള അഭിപ്രായങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ഫസ്റ്റ് ഷോകള്‍ കഴിഞ്ഞതിന് ശേഷം ചിത്രത്തിന് പോസിറ്റീവ് റിവ്യൂസ് ആണ് ഏറെയും ലഭിക്കുന്നത്. അത് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് ഇപ്പോള്‍.
വിഷു റിലീസുകളായുള്ള മലയാള ചിത്രങ്ങളും ഒപ്പം അജിത്ത് കുമാറിന്റെ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും ഒരേ ദിവസം എത്തുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ മത്സരമാണ് നേരത്തെ അരങ്ങേറിയിരുന്നത്. അതില്‍ അല്പം മുന്‍തൂക്കം ബസൂക്കയ്ക്ക് ആയിരുന്നു. 1.50 കോടിയാണ് ചിത്രം റിലീസിന് മുന്‍പ് കേരളത്തില്‍ നിന്ന് നേടിയത്. റിലീസിന് മുന്‍പുള്ള 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ ചിത്രം വിറ്റത് 38,000 ല്‍ ഏറെ ടിക്കറ്റുകള്‍ ആയിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ക്ക് ശേഷം ചിത്രത്തിന്റെ ബുക്കിംഗില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബുക്ക് മൈ ഷോയില്‍ നിലവില്‍ 5100 ല്‍ അധികം ടിക്കറ്റുകളാണ് വിറ്റുകൊണ്ടിരിക്കുന്നത്. മികച്ച ഇനിഷ്യലിലേക്ക് ചിത്രം നീങ്ങും എന്നതിന്റെ സൂചനയാണ് ഇത്. ഒപ്പം ഫെസ്റ്റിവല്‍ വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കും.
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ALSO READ : ‘കാറിൽ സ്ഥലമില്ലെന്നു പറഞ്ഞ് ലിഫ്റ്റ് തരാതിരുന്ന സുഹൃത്തുക്കളുണ്ട്’; അമൃത നായർ പറയുന്നു