റിട്ടയേര്‍ഡ് ഔട്ടായാല്‍ പിന്നീടൊരു മടങ്ങിവരവില്ലേ, ഐപിഎല്ലിലെ പുതിയ ട്രെന്‍ഡിനെക്കുറിച്ചറിയാം

മുംബൈ: ഐപിഎല്ലിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന കാര്യമാണ് റിട്ടയേർഡ് ഔട്ട്.റിട്ടയേർഡ് ഔട്ടും റിട്ടയേർഡ് ഹർട്ടും ഒന്നാണോ?, റിട്ടയേര്‍ഡ് ഔട്ടായ ബാറ്റര്‍ക്ക് പിന്നീട് ക്രീസില്‍ തിരിച്ചെത്താനാവുമോ എന്ന് പലപ്പോഴും ആരാധകര്‍ക്ക് സംശയം ഉയരാറുണ്ട്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 49 പന്തിൽ 69 റൺസുമായി ക്രീസില്‍ നിന്ന ഡെവോൺ കോൺവേയെ ചെന്നൈ സൂപ്പർ കിംഗ്സ് തിരികെ വിളിച്ചതാണ് റിട്ടയേര്‍ഡ് ഔട്ട് വീണ്ടും ചര്‍ച്ചയാവാന്‍ കാരണമായത്.

പഞ്ചാബിനെതിരെ ഡെവോൺ കോണ്‍വെയെ പിന്‍വലിച്ച ചെന്നൈ രവീന്ദ്ര ജഡേജയെയാണ് പകരമിറക്കിയത്. എം എസ് ധോണി ക്രീസിലെത്തിയതിന് പിന്നാലെയായിരുന്നു ഇത്. 13 പന്തിൽ ജയിക്കാൻ 49 റൺസ് വേണ്ടപ്പോൾ ആയിരുന്നു സി എസ് കെയുടെ അമ്പരപ്പിക്കുന്ന തീരുമാനം. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസും സമാന രീതിയിൽ തിലക് വർമ്മയെ പിൻവലിച്ചിരുന്നു. 23 പന്തിൽ 25 റൺസെടുത്ത് നിൽക്കേയാണ് മുംബൈ ഇന്ത്യൻസ് കോച്ച് മഹേല ജയവർധനെ തിലക് വർമ്മയെ തിരികെ വിളിച്ചത്. ഏഴ് പന്തിൽ 24 റൺസ് വേണ്ടപ്പോൾ ആയിരുന്നു മുംബൈയുടെ പരീക്ഷണം.

ഗുജറാത്തിനെതിരായ വമ്പന്‍ തോല്‍വി രാജസഥാന് കനത്ത തിരിച്ചടി,നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാമത്

മുംബൈയ്ക്കും ചെന്നൈയ്ക്കും ഈ തീരുമാനത്തിലൂടെ ജയത്തിലേക്ക് എത്താൻ കഴിഞ്ഞില്ല.ക്രിക്കറ്റിൽ റിട്ടയേർഡ് ഹ‍ർട്ടാണ് പൊതുവേ എല്ലാവരും കണ്ടിട്ടുള്ളത്.ഐപിഎല്ലിന്‍റെ വരവോടെയാണ് റിട്ടയേർഡ് ഔട്ട് മത്സരത്തിൽ കൂടുതലായത്.ബാറ്റർ കളിക്കിടെ പരിക്കേറ്റ് പിൻമാറുന്നതാണ് റിട്ടയേർഡ് ഹർട്ട്.ഇങ്ങനെ പിൻമാറുന്ന ബാറ്റർക്ക് പിന്നീട് വീണ്ടും ബാറ്റിംഗിന് ഇറങ്ങാമെന്നതാണ് പ്രത്യേകത. എന്നാല്‍ ഐപിഎല്ലിലെ പുതിയ ട്രെന്‍ഡായ റിട്ടയേർഡ് ഔട്ടാവുന്ന ബാറ്റർക്ക് വീണ്ടും ക്രീസിലേക്ക് എത്താൻ കഴിയില്ല.

പരിക്കല്ലാതെ തന്ത്രപരമായ തീരുമാനം എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിക്കുമ്പോൾ ബാറ്റർ ഔട്ടായതായാണ് കണക്കാക്കുക.ഇതിനിടെ റിട്ടയേർഡ് ഔട്ട് തീരുമാനത്തിനെതിരെ മുൻതാരങ്ങൾ ശക്തമായ വിമ‍ർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin