Vishu 2025: വിഷുവിന്  താമര വിത്ത് കൊണ്ടൊരു വെറൈറ്റി പായസം തയ്യാറാക്കാം; റെസിപ്പി

Vishu 2025: വിഷുവിന് താമര വിത്ത് കൊണ്ടൊരു വെറൈറ്റി പായസം തയ്യാറാക്കാം; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Vishu 2025: വിഷുവിന്  താമര വിത്ത് കൊണ്ടൊരു വെറൈറ്റി പായസം തയ്യാറാക്കാം; റെസിപ്പി

 

ഈ വിഷുവിന് ഒരു വെറൈറ്റി പായസം തയ്യാറാക്കി നോക്കിയാലോ?

വേണ്ട ചേരുവകൾ

താമര വിത്ത് (Makhana/Lotus seeds) – 100 ഗ്രാം
ബട്ടർ – 1 ടേബിള്‍സ്‌പൂൺ
പാൽ – 1 ലിറ്റർ + 500 മില്ലി വെള്ളം
ഏലയ്ക്കാ പൊടി – 1 ടീസ്പൂൺ
സബുദാന (ചവ്വരി) – 1 കപ്പ് (വേവിച്ചത് )
നെയ്യ് – 1 ടേബിള്‍സ്‌പൂൺ
ഉണക്കമുന്തിരി – ആവശ്യത്തിന്
കശുവണ്ടി – ആവശ്യത്തിന്
പഞ്ചസാര –  1 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ കുറച്ച് ബട്ടർ ഇട്ട് താമര വിത്തുകൾ ക്രിസ്പിയായി വറുക്കുക. ഇനി ഒരു പാത്രത്തിൽ 1 ലിറ്റർ പാലും 500 മില്ലി വെള്ളവും കൂടി ചേർത്ത് തിളപ്പിക്കുക.താമര വിത്ത് വറുത്തതിനുശേഷം പാതിയോളം താമര വിത്ത് പൊടിയാക്കി പാലിലേയ്ക്ക് ചേർക്കുക. ഇനി വേവിച്ച സബുദാന (ചവ്വരി) ചേർത്ത് 15 മിനിറ്റ് തിളപ്പിക്കുക. ഇനി പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേർക്കുക. ഇവ ചേർത്ത ശേഷം വീണ്ടും 15 മിനിറ്റ് തിളപ്പിക്കുക. ഇനി മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി അതിൽ ഉണമുന്തിരിയും കശുവണ്ടിയും വറുത്ത് പായസത്തിൽ ചേർക്കുക. ഇതോടെ താമരവിത്ത് പായസം റെഡി. 

 

 

Also read: വിഷുവിന് കൊതിയൂറും പാൽ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി

 

By admin

You missed