ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ വിടില്ല, ചെന്നൈയുടെ ഫീല്‍ഡിംഗിനെ പരിഹസിച്ച് ഇര്‍ഫാന്‍ പത്താന്‍

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ പാഴാക്കിയതിനെ പരഹിസിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. വിരമിച്ച താരങ്ങള്‍ കളിക്കുന്ന ലെജന്‍ഡ്സ് ലീഗില്‍ പോലും ഇത്രയും ക്യാച്ചുകള്‍ കൈവിടില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.മത്സരത്തില്‍ സെഞ്ചുറി നേടിയ പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ ആര്യയെ രണ്ട് തവണ ചെന്നൈ ഫീല്‍ഡര്‍ കൈവിട്ടിരുന്നു.

ആദ്യം വ്യക്തിഗത സ്കോര്‍ ആറില്‍ നില്‍ക്കെ പേസര്‍ ഖലീല്‍ അഹമ്മദാണ് പ്രിയാന്‍ഷ് നല്‍കിയ റിട്ടേണ്‍ ക്യാച്ച് കൈവിട്ടത്. പിന്നീട് വ്യക്തിഗത സ്കോര്‍ 35ല്‍ നില്‍ക്കെ വിജയ് ശങ്കറും പ്രിയാന്‍ഷിനെ കൈവിട്ടു.ഇതിന് പിന്നാലെ മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയും അനാസാ ക്യാച്ച് കൈവിട്ടു.പ്രിയാന്‍ഷിനെ കൈയിലൊതുക്കാന്‍ ലഭിച്ച സുവര്‍ണാവസരം പിന്നീട് മുകേഷ് ചൗധരിയും നഷ്ടമാക്കിയിരുന്നു.

സിദ്ദു ഓന്തിനെ പോലെ നിറം മാറുന്നവനെന്ന് റായുഡു, കമന്‍ററി ബോക്സില്‍ പരസ്പരം പോരടിച്ച് മുന്‍ താരങ്ങള്‍

ഈ സീസണില്‍ ഫീല്‍ഡര്‍മാര്‍ തുടര്‍ച്ചയായി ക്യാച്ചുകൾ കൈവിടുന്നതാണ് ചെന്നൈയുടെ തോല്‍വികള്‍ക്ക് കാരണമായതെന്ന് മത്സരശേഷം ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞിരുന്നു.കഴിഞ്ഞ നാലു മത്സരങ്ങളിലും ചെന്നൈയുടെ തോല്‍വിക്ക് കാരണമായത് ഫീല്‍ഡിംഗാണെന്ന് റുതുരാജ് പറഞ്ഞു.ക്യാച്ചുകള്‍ കൈവിടുന്ന ബാറ്റര്‍മാരെല്ലാം പിന്നീട് 15-30 റണ്‍സ് അധികമായി നേടും.പഞ്ചാബിനെതിരെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടാനായെങ്കിലും പഞ്ചാബ് അടി തുടര്‍ന്നതാണ് കാര്യങ്ങൾ കടുപ്പമാക്കിയത്. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും 10-15 റണ്‍സ് അവര്‍ അധികമായി നേടി.പക്ഷെ അതൊന്നുമല്ല മത്സരഫലത്തെ സ്വാധീനിച്ചത്. അത് കൈവിട്ട ക്യാച്ചുകളായിരുന്നുവെന്നും റുതുരാജ് പറഞ്ഞു. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ചെന്നൈ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണിപ്പോള്‍.

ആദ്യ 5 പന്തുകളും വൈഡ്,ഐപിഎൽ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഓവർ, നാണക്കേടിന്‍റെ റെക്കോർഡിട്ട് ഷാര്‍ദ്ദുൽ താക്കൂർ

ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില് 219 റണ്‍സെടുത്തപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 39 പന്തില്‍ സെഞ്ചുറി തികച്ച പ്രിയാന്‍ഷ് ആര്യ 42 പന്തില്‍ 103 റണ്‍സടിച്ചപ്പോള്‍ 36 പന്തില്‍ 52 റണ്‍സടിച്ച ശശാങ്ക് സിംഗും  29 പന്തില്‍ 34 റണ്‍ടിച്ച മാര്‍ക്കോ യാന്‍സനുമാണ് പഞ്ചാബിനായി തിളങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക</

By admin