മുറിയിൽ സാധനങ്ങൾ വയ്ക്കാൻ സ്ഥലം തികയുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്യൂ

വീട്ടിൽ മതിയായ രീതിയിൽ സ്ഥലമില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. എന്നാൽ എത്ര ചെറിയ മുറിയേയും വലുതാക്കാൻ സാധിക്കും. അപ്പോൾ നിങ്ങൾ കരുതും അതിനൊക്കെ ഒരുപാട് പണം വേണ്ടി വരില്ലേ എന്ന്. എന്നാൽ ചിലവില്ലാതെ തന്നെ ചെറിയ സ്ഥലങ്ങളെ വലുതാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? ഇക്കാര്യങ്ങൾ ചെയ്താൽ മതി.

പ്രകൃതിദത്തമായ വെളിച്ചം 

പുറത്ത് നിന്നുമുള്ള വെളിച്ചം പ്രത്യേകിച്ചും ചെറിയ മുറികൾക്ക് പ്രധാനമാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ വെളിച്ചം ഉള്ളിലേക്ക് എത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ മുറിയിൽ ചെയ്യേണ്ടതുണ്ട്. ജനാലകളിൽ കട്ടിയുള്ള കർട്ടനുകൾ ഇട്ട് മൂടി വയ്ക്കുന്ന രീതി ഒഴിവാക്കാം. അതിനുപകരം റോൾ ഡൗൺ മെഷ് അല്ലെങ്കിൽ ലിനൻ കർട്ടനുകൾ ഉപയോഗിക്കാം. ഇത് വെളിച്ചത്തെ ഉള്ളിലേക്ക് കടത്തിവിടാൻ സഹായിക്കുന്നു. 

കണ്ണാടി സ്ഥാപിക്കാം 

മുറിക്കുള്ളിൽ നീളം കൂടിയ കണ്ണാടി സ്ഥാപിച്ചാൽ ചെറിയ മുറി വലുതായി തോന്നിക്കും. കാരണം കണ്ണാടിയിൽ വെളിച്ചം അടിക്കുമ്പോൾ അത് മുറിയിൽ റിഫ്ലെക്ട ചെയ്യുകയും അതുവഴി പ്രകാശം ലഭിക്കുകയും ഒരുപാട് സ്ഥലമുള്ളതായി തോന്നുകയും ചെയ്യുന്നു. 

പെയിന്റ് ചെയ്യാം 

ചെറിയ ഇടങ്ങളെ വലുതാക്കുന്നതിൽ നിറങ്ങൾക്കും വലിയ പങ്കുണ്ട്. അതിനാൽ തന്നെ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുണ്ട നിറങ്ങൾ നൽകുന്നതിന് പകരം ഇളം നിറത്തിലുള്ള പെയിന്റ് മുറിക്ക് നൽകുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ മുറിക്ക് കൂടുതൽ സ്‌പേസ് ഉള്ളതായി തോന്നിക്കുന്നു.  

ബിൽറ്റ് ഇൻ ക്യാബിനറ്റ് 

മുറിയുടെ ചുമരിൽ ക്യാബിനറ്റുകൾ സ്ഥാപിച്ചാൽ കൂടുതൽ സാധനങ്ങൾ സൂക്ഷിക്കുവാനും അതുവഴി സ്ഥലം ലാഭിക്കാനും സാധിക്കും. ഇത് നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ തെരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് പുസ്തകങ്ങളോ ഫ്ലവർ വെയ്‌സുകളോ വെച്ച് അലങ്കരിക്കാനും സാധിക്കും.

ഫർണിച്ചറുകൾ 

റൂമിന് ഫർണിച്ചറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് സ്‌പേസ് ആവശ്യമായി വരുന്ന ഫർണിച്ചറുകൾ തെരഞ്ഞെടുക്കാതിരിക്കാം. പകരം ഒതുങ്ങിയ ചെറിയ സ്‌പേസിൽ ഇടാൻ പറ്റുന്നത് വാങ്ങിക്കണം. ലിവിങ് റൂമിൽ ചെറിയൊരു കോഫി ടേബിൾ തന്നെ ധാരാളമാണ്. 

ചുമരുകൾ ബ്ലാങ്ക് ആക്കാം

ചെറിയ സ്ഥലങ്ങളിൽ നിരവധി സാധനങ്ങൾ കുത്തിത്തിരുകി വയ്ക്കാൻ പാടില്ല. ഇത് നിങ്ങളുടെ മുറിയെ കൂടുതൽ ഇടുങ്ങിയതാക്കുന്നു. ചുമരുകൾ നിറയുന്ന വിധത്തിൽ ഫ്രയിമുകളും ഡെക്കറുകളും വയ്ക്കാതിരിക്കാം. ചുമരുകൾ ഒഴിഞ്ഞ് കിടക്കുന്നത് മുറിക്ക് കൂടുതൽ സ്ഥലമുള്ളതായി തോന്നിക്കുന്നു.

ചെറിയ ഡൈനിങ്ങ് റൂമാണോ പ്രശ്നം? കുറഞ്ഞ ചിലവിൽ പരിഹരിക്കാം; ഇതാ ചില ടിപ്പുകൾ

By admin