സുഹൃത്തുകൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് മരിച്ചത്. 12 വയസായിരുന്നു. മനോജ് – വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്. ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം. സുഹൃത്തുകള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.
Also Read: കാണാതായത് രണ്ട് ദിവസം മുമ്പ്; 16 കാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി