തേനെടുക്കാൻ പോയി തിരിച്ചുവന്നില്ല; കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിനു സമീപം മണികണ്ഠനായുള്ള തെരച്ചിൽ ആരംഭിക്കും

പാലക്കാട്: മണ്ണാർക്കാട് കാണാതായ ആദിവാസി യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരും. തേൻ എടുക്കാൻ പോയി കാണാതായ കരുവാര ഉന്നതിയിലെ മണികണ്ഠനെ (24)കണ്ടെത്താലുള്ള തെരച്ചിൽ രാവിലെ ആരംഭിക്കും. പാലക്കാട് മണ്ണാർക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. തെരച്ചിലിന് അഗ്നിരക്ഷാസേനയും ആറംഗ സ്കൂബ സംഘവും നേതൃത്വം നൽകും. സമീപത്ത് കാട്ടാന സാന്നിധ്യമുള്ളതിനാൽ ഇന്നലെ വൈകീട്ട് നാലോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. കാട്ടാന സാന്നിധ്യവും വെള്ളച്ചാട്ടത്തിൽ രൂപപ്പെടുന്ന വലിയ ചുഴിയും തെരച്ചിലിന് തടസമാണെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസമാണ് യുവാവിനെ കാണാതായത്. ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 

പുതിയ തുടക്കം, പരാതികൾക്ക് തത്സമയം മറുപടി നൽകാൻ ഇടുക്കി കളക്ടർ; ഫേസ് ബുക്കിൽ കമന്‍റിടാം, മറുപടി ബുധനാഴ്ചകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

By admin