വാഷിങ്ടൺ: ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് വർക്ക് ഓതറൈസേഷൻ ഇല്ലാതാക്കാനുള്ള യുഎസ് നീക്കം അമെരിക്കയിൽ നിന്നുള്ള അടുത്ത കുടിയിറക്കത്തിനു നാന്ദിയായേക്കും. സ്റ്റുഡന്‍റ് വിസയിൽ യുഎസിലെത്തി പഠനം പൂർത്തിയാക്കിയ ശേഷം നിശ്ചിത കാലം അമെരിക്കയിൽ തുടർന്ന് ജോലി കണ്ടെത്താൻ സഹായിക്കുന്ന സൗകര്യമാണ് ഒപിടി വർക്ക് ഓതറൈസേഷൻ. ഇതു നിർത്തലാക്കാനുള്ള നടപടികളുമായാണ് അമെരിക്ക മുന്നോട്ട് പോകുന്നത്. ഒപിടി നിർത്താലാക്കാനുള്ള ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചതോടെ, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് അമെരിക്കയിൽ എത്തിയിട്ടുള്ള ലക്ഷക്കണക്കിനു വിദ്യാർഥികൾ ആശങ്കയിലായി. ബിൽ പാസായി നിയമമായി മാറിയാൽ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1