സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന പിടിച്ചുപറി​​; റിയാദിൽ 21 പേർ പിടിയിൽ

റിയാദ്​: വഴിയാത്രക്കാരോട്​ പിടിച്ചുപറിയും വീടുകൾ കൊള്ളയടിക്കലും തൊഴിലാക്കിയ 21 പേരെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആൾമാറാട്ടം നടത്തിയും ഔദ്യോഗിക സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചും വഴിയാത്രക്കാരെയും വീടുകൾ കയറിയും കൊള്ളയടി നടത്തിവന്ന സംഘമാണ്​ പൊലീസ്​​ കു​റ്റാന്വേഷണ വിഭാഗം പിന്തുടർന്ന്​ പിടികൂടിയത്​. 

ഇവരിൽ 18 പേർ യമൻ പൗരന്മാരും മൂന്ന്​ പേർ സൗദി പൗരന്മാരുമാണ്​. എല്ലാ കുറ്റകൃത്യങ്ങളും ആൾമാറാട്ടം നടത്തി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചാണ്​ നടത്തിയതെന്ന്​ കണ്ടെത്തിയിട്ടുണ്ട്​​. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

Read Also –  റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചില തിന്നും കഴിഞ്ഞു, പൊള്ളുന്ന മരുഭൂമിയിൽ കുടുംബം കുടുങ്ങി, ഒടുവിൽ രക്ഷിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin