ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത, ഒരു മാറ്റവുമായി നൈറ്റ് റൈഡേഴ്സ്
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നിര്‍ണായക ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഈഡനിലെ ഡേ മത്സരങ്ങളില്‍ ഏഴിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒര മാറ്റവമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൊയീന്‍ അലിക്ക് പകരം പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ലക്നൗ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താമെന്ന പ്രതീക്ഷയിലാണ് ഇരു ടീമും.പവര്‍ ഹിറ്റര്‍മാരുള്ള ഹൈദരാബാദിനെ 80 റണ്‍സിന് തോല്‍പിച്ചതിന്‍റെ ആവേശത്തിലാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നതെങ്കില്‍ അവസാന മത്സരത്തില്‍ മുംബൈയെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ലക്നൗ.
നിക്കോളാസ് പുരാന്‍റെ തകര്‍പ്പനടിയാണ് ലക്നൗവിന്‍റെ പ്രതീക്ഷ. പക്ഷേ,നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയേയും കരുതലോയെ നേരിടേണ്ടി വരും പുരാന്.എന്നും പ്രതീക്ഷിക്കുന്ന പോലെ പന്തിന്‍റെ വെടിക്കെട്ട് എന്‍ട്രി ആരാധകര്‍ക്കൊപ്പം ടീം ഉടമകളും ആഗ്രഹിക്കുന്നുണ്ടാവും.പരസ്പരം ഏറ്റമുട്ടിയ അഞ്ച് മത്സരങ്ങളില്‍ ലക്നൗ മൂന്നിലും കൊല്‍ക്കത്ത രണ്ടെണ്ണത്തിലും ജയം നേടി.ഇന്ന് ജയിച്ചാല്‍ ഇരു ടീമിനും ടോപ് ഫോറിലെത്താന്‍ അവസരമുണ്ട്.
ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേയിംഗ് ഇലവന്‍: മിച്ചൽ മാർഷ്, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൾ സമദ്, ,ഷാർദുൽ താക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, ദിഗ്‌വേഷ് റാത്തി, രവി ബിഷ്‌ണോയ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവന്‍: ക്വിൻ്റൺ ഡി കോക്ക്, സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), അംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ഹർഷിത് റാണ, വരുൺ ചക്രവർത്തി, വൈഭവ് അറോറ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക