ജിയോയുടെ സമ്മാനം: ഇനി ഐപിഎൽ മത്സരങ്ങൾ സൗജന്യമായി കാണാം, ജിയോഹോട്ട്സ്റ്റാർ ആക്‌സസ് പ്ലാൻ തീയതി നീട്ടി
മുംബൈ: നിങ്ങൾ ഐപിഎല്ലിന്‍റെ വലിയ ആരാധകനാണോ? എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ ആഗ്രഹിക്കുന്നോ? എങ്കിൽ, നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. റിലയൻസ് ജിയോ അവരുടെ പ്രത്യേക ഐപിഎല്‍ റീചാർജ് പ്ലാനിന്‍റെ വാലിഡിറ്റി വർധിപ്പിച്ചു. അതിനാൽ ഉപയോക്താക്കൾക്ക് ഇപ്പോൾ അധിക ചാർജ് ഇല്ലാതെ ജിയോഹോട്ട്സ്റ്റാറിൽ ഐപിഎൽ മത്സരങ്ങള്‍ തത്സമയം കാണാൻ സാധിക്കും.
നേരത്തെ ഈ ഓഫർ മാർച്ച് 31 വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഐപിഎല്‍ ആരാധകരുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് കമ്പനി ഇപ്പോൾ ഈ ഓഫർ ഏപ്രിൽ 15 വരെ നീട്ടിയിരിക്കുകയാണ്. ഈ അൺലിമിറ്റഡ് ഓഫർ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് 299 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള മൊബൈൽ റീചാർജുകൾക്കൊപ്പം ജിയോഹോട്ട്സ്റ്റാറിലേക്കുള്ള സൗജന്യ സബ്‍സ്‍ക്രിപ്ഷൻ ആസ്വദിക്കാം. കൂടാതെ ജിയോ എയർഫൈബർ, അതിന്‍റെ വയർലെസ് ബ്രോഡ്‌ബാൻഡ് സേവനം, ജിയോഫൈബർ എന്നിവയുടെ സൗജന്യ ട്രയലും ഇതിനൊപ്പം ആസ്വദിക്കാം.
നിലവിലുള്ളതും പുതിയതുമായ ജിയോ ഉപഭോക്താക്കൾക്ക് 299 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാമെന്നും 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാർ ആക്‌സസ് നേടാമെന്നും കമ്പനി പറയുന്നു. മൊബൈൽ ഡിവൈസുകളിലും ടിവികളിലും 4കെ സ്ട്രീമിംഗ് ഈ ഓഫർ അനുവദിക്കും. ജിയോയുടെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ഇപ്പോഴും അൺലിമിറ്റഡ് ഓഫർ ലഭിക്കും.
നിലവിലുള്ള ജിയോ ഉപയോക്താക്കൾക്ക് 299 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാം. ഇത് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. ജിയോക്ലൗഡ്, ജിയോടിവി പോലുള്ള ബണ്ടിൽ ചെയ്ത ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ജിയോ നെറ്റ്‌വർക്കിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് 299 രൂപയുടെ പുതിയ സിം അല്ലെങ്കിൽ ഉയർന്ന വിലയുള്ള പ്ലാൻ വാങ്ങാം. അൺലിമിറ്റഡ് 5ജി ഇന്‍റർനെറ്റ് ലഭിക്കാൻ അവർ പ്രതിദിനം 2ജിബി അല്ലെങ്കിൽ അതിൽ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടിവരും.
സ്ട്രീമിംഗ് സേവനത്തിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷന് പുറമേ, ജിയോ 50 ദിവസത്തേക്ക് ഒരു ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർ ഫൈബർ ട്രയലും വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കൾക്ക് ഹോം എന്റർടൈൻമെന്‍റ് അനുഭവം നൽകുന്നു. വൈ-ഫൈ സേവന ഓഫറിൽ പരിധിയില്ലാത്ത വൈ-ഫൈ ഡാറ്റ, 800+ ഒടിടി ചാനലുകൾ, 11-ലധികം ഒടിടി ആപ്പുകൾ എന്നിവ ഉൾപ്പെടുന്നു. മാർച്ച് 17ന് മുമ്പ് റീചാർജ് ചെയ്തതും ഇതിനകം ആക്ടീവായ ബേസ് പ്ലാൻ ഉള്ളതുമായ ഉപഭോക്താക്കൾക്ക് 100 രൂപയുടെ പായ്ക്ക് തിരഞ്ഞെടുക്കാമെന്നും ജിയോ പറയുന്നു. ഇത് പ്രീപെയ്‌ഡ് റീചാർജ് പ്ലാനിന്‍റെ മുഴുവൻ വിലയും നൽകേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും കമ്പനി പറയുന്നു.
Read more: മൊബൈലില്‍ സ്ഥലമില്ലേ, 50 ജിബി സൗജന്യ സ്റ്റോറേജ് നേടാം; ജിയോക്ലൗഡിന്‍റെ ഏറ്റവും പുതിയ ഓഫര്‍