താരിഫ് യുദ്ധത്തിൽ ഈ 4 മേഖലകൾ പിടിച്ചുനിന്നേക്കും, കാരണം എണ്ണി പറഞ്ഞ് ദേവേന്ദർ സിംഗാൾ
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുവ, ചൈനയുടെ മറുതീരുവ, ഒരു വശത്ത് അമേരിക്കയും മറുവശത്ത് മറ്റ് ലോകരാജ്യങ്ങളും നിലകൊണ്ടിട്ടുള്ള പരസ്പരമുള്ള തീരുവ യുദ്ധം മാന്ദ്യ ഭീതിയാണ് ഉയർത്തുന്നത്. എന്നാൽ ഇത് ഇന്ത്യയ്ക്ക് എത്രത്തോളം ദോഷം ചെയ്യും? കൊട്ടക് മഹീന്ദ്ര എഎംസിയുടെ ഇക്വിറ്റി ഫണ്ട് മാനേജർ ദേവേന്ദർ സിംഗാൾ പറയുന്നതനുസരിച്ച് അമേരിക്കയുമായുള്ള ചർച്ചകളിലൂടെ ഇന്ത്യ വ്യാപര നിബന്ധനകൾ അനുകൂലമാക്കുകയാണെന്നുണ്ടെങ്കിൽ യുഎസ് വിപണിയിൽ പ്രധാന്യം നേടുന്നതോടെ ഇന്ത്യൻ വ്യവസായങ്ങൾക്ക് ആഗോള കയറ്റുമതി വിഹിതം വർദ്ധിപ്പിക്കാൻ സാധിക്കും.
ആരോഗ്യം, ടെലികോം, വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ, ആഡംബര ഉപഭോഗം എന്നിങ്ങനെ ഉയർന്ന വരുമാന വളർച്ചാ സാധ്യതയുള്ള മേഖലകളിൽ കയറ്റുമതി വിഹിതം വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയും. കാരണം, മൊത്തത്തിലുള്ള വിപണിയെ അപേക്ഷിച്ച് ഇവയ്ക്ക് വേഗത്തിലുള്ള പുനരുജ്ജീവന സാധ്യതയുണ്ട്. മാത്രമല്ല, ഈ മേഖലകളിൽ ഉമ്ടാകുന്ന തകർച്ചയുടെ വ്യാപതി മറ്റ് മേഖലകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.
ഇന്ത്യന്‍ കയറ്റുമതിയില്‍ 26% താരിഫ് എന്നത് ചില അവസരങ്ങള്‍ തുറക്കുമെന്നാണ് ദേവേന്ദർ സിംഗാൾ പറയുന്നത്. ആഗോള വിതരണ ശൃംഖലകള്‍ മാറുകയും തന്ത്രപരമായ പങ്കാളിത്തങ്ങള്‍ വികസിക്കുകയും ചെയ്യുമ്പോള്‍, അടുത്ത കുറച്ച് മാസങ്ങള്‍കൊണ്ട് ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം പുനര്‍നിര്‍വചിക്കപ്പെട്ടേക്കാം. മറ്റ് പല ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ താരിഫ് നിരക്ക് മിതമാണ്. ചൈന (34%), തായ്വാന്‍ (32%), ബംഗ്ലാദേശ് (37%), വിയറ്റ്നാം (46%), തായ്ലന്‍ഡ് (37%) എന്നിവയേക്കാള്‍ കുറഞ്ഞ 26% താരിഫ് ആണ് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ നല്‍കുന്ന തീരുവയേക്കാള്‍, ഇന്ത്യയുടെ എതിരാളികള്‍ യുഎസിലേക്കുള്ള അവരുടെ കയറ്റുമതിയ്ക്ക് നല്‍കണം. താരിഫുകള്‍ മൂലം യുഎസിലെ പണപ്പെരുപ്പം ഇന്ത്യന്‍ ഇലക്ട്രോണിക്സ് കയറ്റുമതിയെ താല്‍ക്കാലികമായി ബാധിച്ചേക്കാമെങ്കിലും, കൂടുതല്‍ ബാധിച്ച ചൈനയെയും മറ്റ് കിഴക്കന്‍ ഏഷ്യന്‍ എതിരാളികളെയും മറികടക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്ത്യ തന്ത്രം മാറ്റിയാൽ ഒരുങ്ങുന്നത് വമ്പൻ സാധ്യതയാണ്.