ചിതൽ ശല്യം കൊണ്ട് പൊറുതിമുട്ടിയോ? വിഷമിക്കേണ്ട, ഇങ്ങനെ ചെയ്താൽ മതി

വേനൽക്കാലത്താണ് അധികവും വീടുകളിൽ ചിതൽ വരാറുള്ളത്. ചൂടും ഈർപ്പവും കലർന്ന അന്തരീക്ഷമായതിനാൽ ചിതൽ എളുപ്പത്തിൽ വരുന്നു. ഇവ കാഴ്ച്ചയിൽ ചെറുതാണെങ്കിലും ചിതൽ കാരണം വീടിന് സാരമായ രീതിയിൽ കോട്ടങ്ങൾ സംഭവിക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചിതലിനെ ഓടിക്കാൻ സാധിക്കും. 

ചിതൽനാശിനി ഉപയോഗിക്കാം 

വീട്ടിൽ ചിതൽ വന്നാൽ കീടനാശിനി ഉപയോഗിച്ച് അതിനെ നശിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ചിതൽ പുറ്റിലേക്ക് കീടനാശിനി ഒഴിച്ച് കൊടുത്താൽ അത് നശിച്ചുപോകുന്നു. ചില സന്ദർഭങ്ങളിൽ വീട് തുരക്കേണ്ടതായും വരാറുണ്ട്. 

നാശിനികൾ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവരാണ് നിങ്ങൾ എങ്കിൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.

ഓറഞ്ച് ഓയിൽ 

ഓറഞ്ച് ഓയിലിൽ ഡി-ലിമോണീൻ അടങ്ങിയിട്ടുണ്ട്. ഇത് ചിതലുകൾ വിഷമാണ്. അതുകൊണ്ട് തന്നെ ഇത് ഉപയോഗിച്ചാൽ ചിതൽ എളുപ്പത്തിൽ നശിച്ചുപോകും. ഡ്രൈവുഡ് ചിതലുകൾക്കാണ് ഇത് കൂടുതൽ അനുയോജ്യം.  

വിനാഗിരി 

പ്രകൃതിദത്തമായ അണുനാശിനിയാണ് വിനാഗിരി. കൂടാതെ വിനാഗിരി ഉപയോഗിച്ച് ചിതലുകളെയും എളുപ്പത്തിൽ ഓടിക്കാൻ സാധിക്കും. ഒരേ അളവിൽ വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി ചിതലുള്ള ഭാഗത്ത് അടിച്ചാൽ മതി.

ബൊറാക്സ്

ഫർണിച്ചറുകളിലാണ് ചിതലുള്ളതെങ്കിൽ ഇത്രയും ചെയ്താൽ മതി. ഒരു സ്പൂൺ ബൊറാക്സ് പൊടി 250 എംഎൽ ചെറുചൂടുവെള്ളത്തിൽ കലർത്തിയതിന് ശേഷം ചിതലുള്ള ഭാഗത്ത് സ്പ്രേ ചെയ്ത് കൊടുക്കാം. ബൊറാക്സ് ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കാൻ മറക്കരുത്.      

സൂര്യപ്രകാശം

ചിതൽ ഉണ്ടായ ഫർണിച്ചറുകൾ സൂര്യപ്രകാശമേൽക്കുന്ന സ്ഥലത്ത് വയ്ക്കാം. കുറഞ്ഞത് 3 ദിവസമെങ്കിലും സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. ഇത് ചിതലുകളെ എളുപ്പത്തിൽ നശിപ്പിക്കാൻ സഹായിക്കുന്നു. 

ഈർപ്പം നിയന്ത്രിക്കാം

ചിതലുകൾ ഈർപ്പത്തെ എളുപ്പത്തിൽ ആകർഷിക്കുന്നു. അതിനാൽ തന്നെ ഫർണിച്ചറുകൾ തുടക്കുമ്പോൾ വെള്ളം ഉപയോഗിക്കാതെ ഉണങ്ങിയ മൈക്രോഫൈബർ തുണി ഉപയോഗിച്ച് വൃത്തിയാക്കുക. കൂടാതെ വീട്ടിൽ ആവശ്യത്തിന് വായു സഞ്ചാരമുണ്ട് ഉറപ്പ് വരുത്തുകയും ചെയ്യണം.  

എസി കറന്റ് ബില്ല് കൂട്ടിയോ? എങ്കിൽ ഇതാണ് പ്രശ്നം; സൂക്ഷിക്കാം

By admin