ദുബൈയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി, സാങ്കേതിക തകരാർ
മസ്കറ്റ്: ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ്‍ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തരമായി മസ്കറ്റിലിറക്കി. ഇതോടെ യാത്രക്കാര്‍ മസ്കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി. മധുരയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണ് മസ്കറ്റില്‍ ഇറക്കിയത്.
തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മധുരയില്‍ നിന്ന് പുറപ്പെട്ട വിമാനം, മൂന്നരയോടെ മസ്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും തുടര്‍ യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെന്നും യാത്രക്കാര്‍ ആരോപിച്ചു. മസ്‌കറ്റിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ ലഭ്യമല്ലാത്തതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.
Read Also – ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ