15 പവൻ സ്വര്‍ണം കൈയിൽ കിട്ടിയിട്ടും നാഗേന്ദ്രന്റെ കണ്ണ് മഞ്ഞളിച്ചില്ല, മനസ്സ് പതറിയില്ല; കൈയടിച്ച് പൊലീസ്
മധുര: 15 പവൻ സ്വർണവും മൊബൈൽ ഫോണും തന്റെ ഓട്ടോയിൽ വീണ് കിടക്കുന്നത് കണ്ടിട്ടും നാഗേന്ദ്രന്റെ കണ്ണ് മഞ്ഞളിച്ചില്ല. ഉടമയെ തേടി തിരികെയേൽപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് സമാധാനം കിട്ടിയത്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ നാഗേന്ദ്രനാണ് തന്റെ വാഹനത്തിൽ നിന്ന് 15 പവൻ സ്വർണാഭരണമടങ്ങിയ ബാഗും മൊബൈൽ ഫോണും വീണുകിട്ടിയത്. തവിട്ടു ശാന്തൈയിൽ നിന്നുള്ള 56 കാരനായ ശരവണകുമാറും കുടുംബവും നാഗേന്ദ്രന്റെ ഓട്ടോയിൽ കയറി തെപ്പക്കുളത്ത് ഇറങ്ങി. യാത്രക്കിടെ ഇവരുടെ സ്വർണാഭരണം സൂക്ഷിച്ച ചെറിയ ബാഗും മൊബൈൽ ഫോണും ഓട്ടോയിൽ വീണു.
Read More… 40 ലക്ഷം മുടക്കി പണിതു, 24 മണിക്കൂറിനുള്ളില്‍ ‘സമയം മുടക്കി’ ബീഹാറിലെ ക്ലോക്ക് ടവർ
യാത്രക്കാർ ഇറങ്ങിയ ശേഷമാണ് നാഗേന്ദ്രന്റെ ശ്രദ്ധയിൽ ബാഗും ഫോണും പെട്ടത്. ഉടൻ തന്നെ അദ്ദേഹം യാത്രക്കാർ കയറിയ തവിട്ടുശാന്തൈയിലേക്ക് പോയി. എന്നാൽ, ഈ സമയം ശരവണൻ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. പൊലീസ് ഉടൻ തന്നെ നാഗേന്ദ്രനെ വിളിച്ചു. നാഗേന്ദ്രൻ തെപ്പക്കുളം പൊലീസ് സ്റ്റേഷനിലെത്തി. അവിടെ ഏറെ പ്രതീക്ഷയോടെ ശരവണകുമാർ കാത്തുനിൽപ്പുണ്ടായിരുന്നു. തെപ്പക്കുളം പൊലീസ് സ്റ്റേഷനിൽ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് നാഗേന്ദ്രൻ ശരവണകുമാറിന് തിരികെ നൽകി. നാഗേന്ദ്രന്റെ സത്യസന്ധതക്ക് കമ്മീഷണർ 1,000 രൂപ പാരിതോഷികവും നൽകി.