വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർ അറിഞ്ഞിരിക്കുക, ഇനി പഴയതുപോലെയാകില്ല! തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി

ദില്ലി: വിദേശസർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇനി തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. തുല്യത സർട്ടിഫക്കറ്റ് നൽകുന്നതിലെ നടപടി ക്രമങ്ങൾ സുത്യാരകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുമതല യു ജി സിക്ക് കൈമാറുന്നതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. കാലതാമസം ഒഴിവാക്കാനാണ് പുതിയ ചട്ടങ്ങളെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈനായി തുല്യതയ്ക്ക് അപേക്ഷ നൽകാനായി പ്രത്യേക വെബ്സൈറ്റ് നിലവിൽ വരും. പതിനഞ്ച് ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാനായി യു ജി സി കമ്മറ്റി രൂപീകരിക്കും. ഇതിനായി രേഖകൾ സമർപ്പിക്കണം ഇന്ത്യയിലെ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുത്താകും നടപടികൾ.  അംഗീകൃത വിദേശ വിദ്യാഭ്യാസ സ്ഥാപനമാകണം, മുഴുവൻ സമയ കോഴ്സാകണം, ഫ്രാഞ്ചൈസി സ്ഥാപനം നൽകുന്ന ബിരുദം അംഗീകരിക്കില്ല, ഏതിർ വാദമുണ്ടെങ്കിൽ വീണ്ടും യു ജി സിയെ സമീപിക്കാം എന്നിവയാണ് മാനദണ്ഡങ്ങൾ.

1200 കേന്ദ്രങ്ങളിൽ ‘ഹാൻഡ്സ് ഓഫ്’ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിൽ, അമേരിക്കയിൽ ട്രംപിനെതിരെ വ്യാപക വിമർശനം

വിശദ വിവരങ്ങൾ ഇങ്ങനെ

രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിഷ്ക്കാരമെന്നാണ് പുതിയ നടപടിയെ കേന്ദ്രം വിശദീകരിക്കുന്നത്. വിദേശബിരുദങ്ങൾ അംഗീകരിക്കുന്നത് കാലതാമസം ഒഴിവാക്കാനാണ് പുതിയ ചട്ടങ്ങൾ. ഓൺലൈനായിട്ടാണ് തുല്യത സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്. ഇതിനായി പ്രത്യേക വെബ്സൈറ്റ് നിലവിൽ വരും. അപേക്ഷ നൽകി പതിനഞ്ച് ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ് ലഭ്യമാകും. തുല്യത സർട്ടിഫിക്കറ്റ് നൽകാനായി യു ജി സി കമ്മറ്റി രൂപീകരിക്കും. നിശ്ചിത ഫീസ് കെട്ടിയതടക്കം  രേഖകൾ സമർപ്പിക്കണം. തുല്യതയ്ക്കായി ഇന്ത്യയിൽ അതേ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുക്കും. മെഡിസിൻ, ഫാർമസി, നഴ്സിംഗ്, നിയമം, ആർക്കിടെക്ചർ എന്നീ കോഴ്സുകൾക്ക് യു ജി സി തുല്യത നൽകില്ല. ഈ പ്രൊഫഷണൽ ബിരുദങ്ങൾക്ക് അതത് മേഖലയിലെ കൗൺസിലാകും അംഗീകാരം നൽകുക. ബിരുദങ്ങൾ അംഗീകരിക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇവയാണ്. അംഗീകൃത വിദേശ വിദ്യാഭ്യാസ സ്ഥാപനമാകണം ബിരുദം നൽകേണ്ടത്. മുഴുവൻ സമയ കോഴ്സാകണം. ഓണററി യോഗ്യതയാകരുത്. ഏതെങ്കിലും വിദേശവിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന നിലയിലുള്ള സ്ഥാപനം നൽകുന്ന കോഴ്സാകാരുത്. ഓഫ് ഷോർ ക്യാമ്പസുകളാണെങ്കിൽ എല്ലാം അംഗീകാരവുമുണ്ടാകണം. തുല്യതാ സർട്ടിഫിക്കറ്റിനായുള്ള രേഖകൾ പരിശോധിച്ച് അംഗീകാരം നൽകാനും തള്ളാനും കമ്മറ്റിക്കാകും. ഏതിർ വാദമുണ്ടെങ്കിൽ പുനപരിശോധനയ്ക്ക് യു ജി സിയെ സമീപിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin