വനിതാ നിക്ഷേപകർക്ക് തിരിച്ചടി, ഉയർന്ന പലിശ നിരക്കുള്ള ഈ പദ്ധതി നിർത്തലാക്കി കേന്ദ്രം

രാജ്യത്തെ സ്ത്രീകളിലെ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി അവസാനിപ്പിച്ചു. 2025 മാർച്ച് 31 മുതൽ ഔദ്യോഗികമായി പദ്ധതി അവസാനിപ്പച്ചെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതായത് ഈ തീയതിക്ക് ശേഷം ഇനി ഈ പദ്ധതിക്ക് കീഴിൽ പുതിയ നിക്ഷേപങ്ങളോ നിക്ഷേപങ്ങളോ സ്വീകരിക്കില്ല.

എം‌എസ്‌എസ്‌സി പദ്ധതി അവസാനിപ്പിച്ചതോടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സമയപരിധിക്കുള്ളിൽ സാധിക്കാതിരുന്നവർക്ക് തിരിച്ചടിയാണ് ഈ പ്രഖ്യാപനം. അങ്ങനെയുള്ളവർക്ക് ഇതര സമ്പാദ്യ ഓപ്ഷനുകൾ തേടേണ്ടിവരും. അതേസമയം, 2025 മാർച്ച് 31 ന് മുമ്പ് നിക്ഷേപിച്ചവർക്ക്, അവരുടെ നിക്ഷേപം കാലാവധി പൂർത്തിയാകുന്നതുവരെ വാഗ്ദാനം ചെയ്ത 7.5% പലിശ തുടർന്നും ലഭിക്കും. ഇനി ഈ സമ്പാദ്യ പദ്ധതിയുടെ കീഴിൽ ഇനി അക്കൗണ്ട് തുറക്കാൻ പറ്റില്ല. 

സമാനമായ സുരക്ഷിത സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സർക്കാർ പിന്തുണയുള്ള ഇനിപ്പറയുന്ന ഓപ്ഷനുകൾ പരിഗണിക്കാവുന്നതാണ്. 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്): ഈ പദ്ധതി നിലവിൽ 7.1% പലിശ വാഗ്ദാനം ചെയ്യുന്നു. നികുതി രഹിത പലിശയും 15 വർഷത്തെ കാലാവധിയുമുള്ള ദീർഘകാല നിക്ഷേപമാണ് പിപിഎഫ്. 
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പദ്ധതി ഉയർന്ന പലിശ നിരക്കായ  8.2% വാ​ഗ്ദാനം ചെയ്യുന്നു. കൂടാതെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. 
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്: പ്രതിവർഷം 7.7% പലിശ ലഭിക്കും 
 

By admin