തന്ത്രപ്രധാന സാങ്കേതികവിദ്യകൾ – ഭിന്നിപ്പിക്കുമോ ഒന്നിപ്പിക്കുമോ?
Written by: Garima Mohan, Senior Fellow, Indo-Pacific Program, German Marshall Fund of the United States
ചൈനയും അമേരിക്കയും പുതിയ സാങ്കേതികവിദ്യാ പശ്ചാത്തലം മാറ്റിമറിക്കാനുള്ള മത്സരത്തിലാണ് എന്ന് വ്യക്തമാണ്. യു.എസ്, മുൻ സർക്കാരിന്റെ പദ്ധതികളിൽ അധിഷ്ഠിതമായ പ്രാദേശിക നിയമങ്ങളും അതിന്റെ ചുവടുപിടിച്ച് സഖ്യകക്ഷികളോും പങ്കാളികളോടുമുള്ള നിർവഹണവുമാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
ട്രാൻസ് അറ്റ്ലാന്റിക് വ്യാപാരവും സാങ്കേതികവിദ്യാ തർക്കവും
ചൈനാ നയത്തിൽ കഴിഞ്ഞ ബൈഡൻ സർക്കാർ നടപ്പിലാക്കിയ നയം സാങ്കേതികവിദ്യ പങ്കുവെക്കലിലും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും യു.എസ്, യൂറോപ്പ് ബന്ധത്തിന് പ്രാധാന്യം നൽകിയായിരുന്നു. ചൈനയുമായി ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങൾക്കായി ചില യൂറോപ്യൻ രാജ്യങ്ങൾ നടത്തിയ നീക്കുപോക്കുകളിൽ യു.എസ് അസ്വസ്ഥരായിരുന്നു എങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി യൂറോപ്പിന്റെ ചൈനയോടുള്ള നയം ഒരുപാട് മാറിയിരുന്നു. പങ്കാളി, എതിരാളി, ഭീഷണി എന്നതിൽ നിന്ന് പങ്കാളിത്തം ഏതാണ്ട് പൂർണമായും ഇല്ലാതായി. റഷ്യക്ക് പിന്തുണ നൽകി യുക്രൈനിൽ യുദ്ധത്തിന് പിന്തുണ നൽകിയ ശക്തി എന്ന നിലയിൽ ചൈനയെ ഒരു കടുത്ത ഭീഷണിയായാണ് യൂറോപ്പ് കണ്ടിരുന്നത്. ചൈനാ ഷോക്ക് സമ്മർദ്ദം ഉയർത്തുകയും തന്ത്രപ്രധാന സാങ്കേതികവിദ്യകളിൽ ചൈനീസ് നിക്ഷേപം കൊണ്ടുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ഇ.യു ശ്രമിച്ചുവരുകയുമാണ്.
ചൈന ഒരു തടസ്സമായിരിക്കേ, ഇന്ത്യയും അമേരിക്കയുമായി ചേർന്ന് യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൌണസിലുകൾ രൂപീകരിച്ചു. എന്നാൽ യു.എസ്-ഇ.യു ടിടിസി നാല് തവണ ചേർന്നെങ്കിലും വ്യാപാര കാര്യത്തിൽ വലിയ പുരോഗതി ഉണ്ടാക്കിയില്ല. എ.ഐ, ക്വാണ്ടം, ഗ്രീൻ ടെക്നോളജി എന്നിവയിൽ ചർച്ചകളുണ്ടായി.
യു.എസ് – ഇ.യു പാത കൂടുതൽ ദുർഘടമാകുകയാണ്. യു.എസ് 20 ശതമാനം തീരുവ പ്രഖ്യാപിച്ചതും അത് പ്രതിരോധിക്കാൻ യൂറോപ്പ് തിരികെ ആദ്യ പാക്കേജ് പ്രഖ്യാപിച്ചതും ഒരു വ്യാപാര യുദ്ധം തുടങ്ങിവച്ചു. യു.എസ് സാങ്കേതികവിദ്യാ കമ്പനികൾ, യൂറോപ്പിനെ നിരവധി നിയമസംവിധാനങ്ങൾ ഉള്ള മേഖലയായാണ് കാണുന്നത്. അതേ സമയം ഇനിയും നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇ.യു നിലപാട്. ഈ കമ്പനികൾക്ക് വാഷിങ്ടണിലുള്ള സമ്മർദ്ദശക്തി അനുസരിച്ച് ചൈനയുമായി ബന്ധപ്പെട്ട വ്യാപാര പ്രശ്നങ്ങൾ ഉന്നയിക്കാൻ തന്നെ കഴിയില്ല.
യു.എസ്-ഇന്ത്യ സമന്വയം
ചൈനയെ ഏതിർക്കുന്ന കാര്യത്തിൽ ഇന്ത്യ-യുഎസ് ബന്ധം ബൈഡൻ ഭരണകാലത്ത് ദൃഢമായിരുന്നു. അതിർത്തിയിൽ 2020-ൽ നടന്ന ഏറ്റുമുട്ടൽ ഇന്ത്യ-ചൈന ബന്ധം ഉലച്ചെന്ന് മാത്രമല്ല, ന്യൂ ഡൽഹി നിരവധി നയപരമായ തീരുമാനങ്ങളും എടുക്കുന്നതിൽ കലാശിച്ചു. ആഗോളതലത്തിലെ പങ്കാളിത്തത്തിലും പ്രാദേശികമായ നിക്ഷേപ സംവിധാനത്തിലും ചൈനീസ് നിക്ഷേപങ്ങൾക്ക് എതിരെ നടപടിയുമുണ്ടായി. ട്രംപ് ഭരണകാലത്തും ന്യൂഡൽഹിയുടെ നടപടികൾ, പ്രത്യേകിച്ചും വാവെയ് 5ജി ശൃംഖല തടഞ്ഞത്, യൂറോപ്പിനെക്കാൾ സത്വരമായാണ്. അതിർത്തി പ്രശ്നത്തിന് ശേഷം ഇന്ത്യയെടുത്ത നിലപാട് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം നിയന്ത്രിച്ചു. ടെക്നോളജി, സ്റ്റാർട്ടപ്പ്, പൊതു ബിസിനസ് എന്നിവ ഇതിൽപ്പെടുന്നു.
കൂടാതെ ഇന്ത്യ-യു.എസ് പ്രതിരോധ കരാറും സാങ്കേതികവിദ്യാ പങ്കാളിത്തവും പ്രതിരോധ വ്യവസായ പങ്കാളിത്തം, നിർമ്മാണം, സഹകരിച്ചുള്ള വികസനം എന്നിവയിലേക്ക് നീണ്ടു. ദി ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമേർജിങ് ടെക്നോളജീസ് (iCET) ഇപ്പോൾ TRUST എന്ന പുനർനാമകരണം ചെയ്തു. ഇത് ബഹിരാകാശം, എ.ഐ, ക്വാണ്ടം, ബയോടെക്, ക്ലീൻ എനർജി മേഖലകളിലെ പങ്കാളിത്തം ശക്തമാക്കി. ഇന്ത്യ-യു.എസ് ഡിഫൻസ് ആക്സലറേറ്റർ സംവിധാനം വഴി പ്രതിരോധ സ്റ്റാർട്ടപ്പുകൾ സഹകരണ മാതൃകയിലായി. ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതിയിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപിക്കാനും തയാറാണ്.
പ്രസിഡന്റ് ട്രംപ് രണ്ടാംതവണ അധികാരത്തിൽ എത്തിയപ്പോൾ, ആദ്യമായി സന്ദർശനം നടത്തിയത് രാഷ്ട്രത്തലവന്മാരിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. വിജയകരമായ സന്ദർശനമായിരുന്നു അത്. ഇത് ടെക്നോളജി, പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ പുതിയ പദ്ധതികൾക്കും സഹകരണത്തിനും വഴിവച്ചു. ഇതിൽ തന്നെ ട്രസ്റ്റ് ഉപയോഗിച്ച് പൊതു, സ്വകാര്യ പങ്കാളിത്തം ഉപയോഗിച്ച് സെൻസിറ്റീവ് ആയ സാങ്കേതികവിദ്യകൾ സംരക്ഷിക്കാനുമാകും.
യൂറോപ്പിനെപ്പോലെ തന്നെ യു.എസ്-ചൈന നയം ആണ് ഇന്ത്യ ഏത് ദിശയിലാകും നീങ്ങുക എന്നത് പറയുക. സമ്മിശ്രമാണ് ഇതുവരെ കാര്യങ്ങൾ. ചൈന നിരീക്ഷണം മാത്രമല്ല ചൈനയോട് ഒരു കരാറിനും ഒരേ സമയം നീക്കം നടക്കുന്നു. ഇത് അനുസരിച്ചാണ് ഇന്തോ-പസിഫിക് മേഖലയിലെ യു.എസ് പങ്കാളികളുടെ കാര്യം അറിയനാകുക. മാത്രമല്ല, അമേരിക്കയിലെ പ്രാദേശിക ടെക്നോളജി കാര്യങ്ങൾ, എക്സ്പോർട്ട് കൺട്രോൾ, എ.ഐ നിയമങ്ങൾ ഇതെല്ലാം ഇന്ത്യയെയും ബാധിക്കും.
മുന്നോട്ടുള്ള വഴി
ഇന്ത്യ-യു.എസ് ബന്ധം ശക്തമാകുമ്പോൾ, യൂറോപ്പ്-യു.എസ് ബന്ധം ഏതാണ്ട് പൂർണമായും ഇല്ലാതായി. ചൈനയുമായുള്ള വ്യാപാരം ഇടിയുമ്പോൾ തന്നെ, യൂറോപ്പ് കൂടുതൽ യു.എസിനോട് അടുക്കേണ്ട സ്ഥിതിയാണ്. യൂറോപ്പിൽ സ്ഥിതിഗതികൾ ഇപ്പോൾ തന്നെ മാറിയിട്ടുണ്ട്. രണ്ടാമത് ചെയ്യാനാകുക പുതിയ പങ്കാളികളെ കണ്ടെത്തുകയാണ്. ഇന്ത്യ, യൂറോപ്യൻ നയം മാറ്റിയത് ഉപയോഗപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇ.യു കമ്മീഷൻ അധ്യക്ഷ ന്യൂഡൽഹിയിൽ എത്തിയിരുന്നു.
ഈ ലേഖനം കാർണെഗി ഇന്ത്യയുടെ ഒൻപതാമത് ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്റെ ഭാഗമായി “സംഭാവന” എന്ന പ്രമേയത്തിലുള്ള ലേഖനങ്ങളുടെ ഭാഗമായി സൃഷ്ടിച്ചതാണ്. ഏപ്രിൽ 10-12 തീയതികളിൽ നടക്കുന്ന സമ്മിറ്റിന്റെ പൊതു സെഷനുകൾ ഏപ്രിൽ 11-12 തീയതികളിലാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് സമ്മിറ്റ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സന്ദർശിക്കാം https://bit.ly/JoinGTS2025AN