ബാത്റൂമിലെ ഡ്രെയിൻ അടഞ്ഞുപോയോ? എളുപ്പത്തിൽ ശരിയാക്കാം, ഇതാ ചില പൊടിക്കൈകൾ  

ബാത്‌റൂമിൽ ഡ്രെയിൻ അടഞ്ഞുപോകാൻ പലതരം കരണങ്ങളാണുള്ളത്. അതിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്ന പ്രശ്നം മുടിയിഴകൾ അടിഞ്ഞുകൂടുന്നതാണ്. സോപ്പും എണ്ണയും കലർന്ന ഇവ കട്ടകളായി ഡ്രെയിനിൽ അടിഞ്ഞു കൂടുമ്പോൾ വെള്ളം പോകാതെയാവുന്നു. അടഞ്ഞു പോയ ഡ്രെയിനുകൾ വൃത്തിയാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ചില പൊടിക്കൈകൾ ഉപയോഗിച്ച് അടഞ്ഞു പോയ ഡ്രെയിൻ ശരിയാക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?

ചൂടുവെള്ളവും ബേക്കിംഗ് സോഡയും 

അടഞ്ഞുപോയ ഡ്രെയിനിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. ഇത് അടിഞ്ഞുകൂടിയ അഴുക്കുകളെ എളുപ്പത്തിൽ  അലിയിക്കാൻ സഹായിക്കുന്നു. ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയോ വിനാഗിരിയോ ഇട്ടുകൊടുക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളമൊഴിച്ച് കഴുകാവുന്നതാണ്. അടഞ്ഞുപോയ ഡ്രെയിനിലെ തടസ്സം എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

വൃത്തിയാക്കി സൂക്ഷിക്കാം

ഡ്രെയിൻ അടഞ്ഞതിന് ശേഷം മാത്രമല്ല അതിന് മുമ്പും വിനാഗിരി, ബേക്കിംഗ് സോഡ, ചൂടുവെള്ളം, ക്ലീനറുകൾ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഇത് ഇടക്ക് ചെയ്യുമ്പോൾ ഡ്രെയിൻ അടഞ്ഞുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും.   

പ്ലങ്ങർ ഉപയോഗിക്കാം

അടഞ്ഞു പോയ പൈപ്പുകൾ തുറക്കാനായി ഉപയോഗിക്കുന്ന റബ്ബർ കപ്പും കൈപിടിയുമുള്ള ഉപകരണമാണിത്. ഡ്രെയിനിൽ വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അതിലേക്ക് പ്ലങ്ങർ ഘടിപ്പിച്ച് വയ്ക്കാം. ശേഷം ഇത് ഉയർത്തുകയും താഴ്ത്തുകയും ചെയ്താൽ ഡ്രെയിനിൽ അടിഞ്ഞുകൂടിയ വസ്തുക്കളെ നീക്കം ചെയ്യാൻ സാധിക്കും.    

ഡ്രെയിൻ ക്ലീനർ 

ഡ്രെയിൻ ക്ലീനറുകൾ ഉപയോഗിച്ച് അടഞ്ഞുപോയ ഡ്രെയിൻ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഇതിൽ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ അടിഞ്ഞുകൂടിയ വസ്തുക്കളെ അലിയിക്കാൻ സഹായിക്കുന്നു. ക്ലീനർ ഒഴിച്ചതിന് ശേഷം അരമണിക്കൂറോളം അങ്ങനെ തന്നെ വയ്ക്കണം. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.    

പാമ്പ് ശല്യമുണ്ടോ? എങ്കിൽ ഈ ചെടികൾ വളർത്തൂ, പാമ്പിനെ എളുപ്പത്തിൽ തുരത്താം

By admin