ഭാര്യയെ കൊന്നതിന് ഭർത്താവിന് തടവ്, മടിക്കേരി ഹോട്ടലിൽ മറ്റൊരാളോടൊപ്പം ഭാര്യ; റിപ്പോർട്ട് സമർപ്പിക്കാൻ കോടതി

ഗൂഡല്ലൂർ: 2020-ൽ ഭർത്താവിനാൽ കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയ സ്ത്രീ ജീവനോടെ ഹാജരായ കേസിൽ ഏപ്രിൽ 17-ന് മുമ്പ് പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. മല്ലിഗ എന്ന സ്ത്രീയുടെ ഭർത്താവ് സുരേഷ് എന്നയാൾ കൊലപാതകക്കുറ്റത്തിന് ഒന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. 

2020 ഡിസംബറിൽ ആണ് കേസിനാസ്പദമായ സംഭവം. കുടകിലെ കുശാൽനഗറിൽ നിന്ന് തന്റെ ഭാര്യ മല്ലി​ഗയെ കാണാനില്ലെന്ന് 38കാരനായ സുരേഷ് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനിടെ, ബേട്ടദാരപുരയിൽ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം പൊലീസ് കണ്ടെത്തിയിരുന്നു. അസ്ഥികൂടം മല്ലിഗെയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ് കേസ്. 

ഇതിനു ശേഷം ഏപ്രിൽ 1 ന് സുരേഷിന്റെ ഒരു സുഹൃത്ത് മടിക്കേരിയിൽ വെച്ച് മല്ലി​ഗയെ  മറ്റൊരാളോടൊപ്പം കാണുകയായിരുന്നു. വിഷയം അഞ്ചാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി മല്ലി​ഗയെ കോടതിയിൽ ഹാജരാക്കി. പൊലീസിന്റെ വീഴ്ചകൾ ഗൗരവമായി കണ്ട കോടതി ഏപ്രിൽ 17-നകം കേസിൽ പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായ പേരിൽ സുരേഷ് അവരെ കൊലപ്പെടുത്തിയെന്നാണ് ബെട്ടദാരപുര പൊലീസ് കുറ്റപത്രത്തിൽ എഴുതിച്ചേർത്തത്. മല്ലി​ഗയുടെ അമ്മയുടെ ഡിഎൻഎ അടക്കം വച്ച് കിട്ടിയ അസ്ഥികൂടവും പരിശോധന നടത്തിയിരുന്നു. എന്നാൽ ഡിഎൻഎ റിപ്പോർട്ട് വരുന്നതിന് മുമ്പുതന്നെ, പൊലീസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നുവെന്നും ഒടുവിൽ ലഭിച്ച ഡിഎൻഎ പരിശോധനാ റിപ്പോർട്ടിൽ പൊരുത്തക്കേട് കണ്ടെത്തിയതായും സുരേഷ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, ഏപ്രിൽ 1 ന്, മടിക്കേരിയിലെ ഒരു ഹോട്ടലിൽ മറ്റൊരു പുരുഷനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ മല്ലിയെ കണ്ടെത്തുകയായിരുന്നു. കുറ്റപത്രത്തിൽ പേരുള്ള, സാക്ഷിയായ സുരേഷിന്റെ സുഹൃത്താണ് മല്ലി​ഗയെ കണ്ടെത്തിയത്.

കേരളത്തിൻ്റെ കുതിപ്പിന് വേഗമേകാൻ കാസർകോട്, സ‍ർവേ നടപടികൾ തുടങ്ങി; 150 ഹെക്ടറിൽ ബോക്സൈറ്റ് നിക്ഷേപം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin