7 വയസുള്ള മകൾ അമ്മയെ തിരക്കി, മകളേയും ഭാര്യാമാതാവിനേയും അടക്കം 3 പേരെ കൊലപ്പെടുത്തി, 40കാരൻ ജീവനൊടുക്കി

ചിക്കമംഗളൂരു: ഭാര്യ രണ്ട് വർഷമായി പിരിഞ്ഞു താമസിക്കുന്നു. മകളേയും ഭാര്യാമാതാവിനേയും ഭാര്യയുടെ സഹോദരന്റെ ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി 40കാരൻ. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 7 വയസുകാരിയായ മകൾ, 50കാരിയായ ഭാര്യാമാതാവ്, 26കാരിയായ ഭാര്യയുടെ സഹോദരന്റെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. 

40 കാരനുമായി കലഹം പതിവായതിന് പിന്നാലെ രണ്ട് വർഷം മുൻപാണ് യുവതി മംഗളൂരുവിലേക്ക് താമസം മാറ്റിയത്. ഇതിന് പിന്നാലെ 40കാരൻ ഭാര്യ വീട്ടുകാരുമായി സ്ഥിരം കലഹം പതിവായിരുന്നു. ചൊവ്വാഴ്ച മകൾ സ്കൂളിൽ നിന്ന് തിരികെ എത്തിയപ്പോൾ മകൾ അമ്മ തിരികെ വരാത്തതിനേക്കുറിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ ഭാര്യയുടെ വീട്ടിലേക്ക് എത്തിയ ഇയാൾ ബന്ധുക്കളെയും മകളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഭാര്യയുടെ സഹോദരനും വെടിവയ്പിൽ പരിക്കേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ജീവനൊടുക്കുന്നതിന് മുൻപായി ഭാര്യയെ രൂക്ഷമായി വിമർശിച്ച് കൊണ്ടും ഹൃദയം തകർന്ന അവസ്ഥയിലാണ് താനുള്ളതെന്നും വിശദമാക്കുന്ന സെൽഫി വീഡിയോയും എടുത്ത ശേഷമാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin