ഇഷിതയെ ഓർത്തെടുക്കാൻ ശ്രമിച്ച് ആദി – ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
കഥ ഇതുവരെ
വിനോദ് മാളിയേക്കൽ മഹേഷിന്റെ സ്വന്തം അനിയനാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് ആകാശ്. അക്കാര്യം ആകാശ് രചനയോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഇനി മുതൽ വിനോദിനെ സൂക്ഷിക്കണമെന്ന് ഇരുവരും ഉറപ്പിക്കുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
ഉറക്കത്തിൽ ഇഷിതയെ സ്വപ്നം കണ്ട് എണീറ്റതാണ് ആദി. എന്നാൽ താൻ കണ്ടത് ആരെയാണെന്ന് ആദിയ്ക്ക് വ്യക്തമല്ല. ഒരു സ്ത്രീ ആണെന്നും , അവർ തന്നെ നന്നായി സ്നേഹിച്ചിരുന്നു എന്നും മാത്രമേ അവന് അറിയൂ. ഉറക്കമെണീറ്റ ആദി രചനയോട് താൻ കണ്ട സ്വപ്നം പറഞ്ഞു. എന്നാൽ അത് ഇഷിതയാണെന്ന് രചനയ്ക്കും മനസ്സിലായിട്ടില്ല. അത് ഹോസ്പിറ്റലിലെ നഴ്സോ മറ്റോ ആയിരിക്കണമെന്നും അവരെ നമുക്ക് കണ്ടെത്താമെന്നും രചന ആദിയ്ക്ക് വാക്ക് കൊടുക്കുന്നു.
അതേസമയം ഇന്ന് സുചിയെ ചായ ഇടാൻ പഠിപ്പിക്കുകയാണ് അനുഗ്രഹ. ഒരു ചായ ഇടാൻ പോലും അറിയാത്ത സുചി അനുഗ്രഹ പറഞ്ഞ് പഠിപ്പിച്ച പോലെ നല്ല ഉഗ്രൻ ചായ ഉണ്ടാക്കി . അതോടൊപ്പം ഒരു ദിവസം വിനോദിനെ കൂടി ഇങ്ങോട്ട് വിളിക്കണമെന്നും അന്ന് താൻ തന്നെ എല്ലാം ഉണ്ടാക്കാമെന്നും അനുഗ്രഹ പ്രിയാമണിയോട് പറയുന്നു. അത് കേട്ട സുചി സമ്മതിക്കരുതെന്ന് ഇളയമ്മയോട് ആക്ഷൻ കാണിക്കുന്നു. ഉടനെ അത് വേണ്ടെന്ന് പ്രിയാമണി അനുഗ്രഹയെ വിലക്കുന്നു . ഇതിപ്പോ എങ്ങോട്ടാ അനുഗ്രഹയുടെ പോക്ക് … സുചി കലിപ്പാവോ ..ഹാ ..നോക്കാം …
അതേസമയം മഹേഷിന് കടുത്ത ചുമയാണ്. ഇഷിത രാത്രി ഉറക്കത്തിൽ നിന്ന് എണീറ്റ് ചുക്ക് കാപ്പി ഇട്ട് കൊടുത്തെങ്കിലും മഹേഷ് അതൊന്ന് രുചിച്ച് പോലും നോക്കിയില്ല . എന്നിട്ട് എന്തായി … രാവിലെ എണീറ്റപ്പോഴേക്കും ചുമച്ച് ചുമച്ച് സൗണ്ട് മുഴുവൻ അടിച്ച് പോയി . ഇന്നലെ താൻ പറഞ്ഞത് കേൾക്കാതെ ചുക്ക് കാപ്പി വേണ്ടെന്ന് പറഞ്ഞ് ഉറങ്ങിയതിന് മഹേഷിനെ കണക്കിന് കളിയാക്കുന്ന ഇഷിതയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ബാക്കി കഥകൾ നമുക്ക് വരും എപ്പിസോഡിൽ കാണാം.