വില 2400 രൂപയിൽ താഴെ; രണ്ട് പുതിയ മ്യൂസിക് ഫീച്ചർ ഫോണുകൾ പുറത്തിറക്കി എച്ച്എംഡി

ദില്ലി: എച്ച്എംഡി ഏറ്റവും പുതിയ ഫീച്ചർ ഫോണുകളായ എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് എന്നിവ പുറത്തിറക്കി. ദില്ലിയില്‍ നടന്ന ഒരു പരിപാടിയിൽ ആയിരുന്നു ഈ ഫോണുകളുടെ അവതരണം. സംഗീത പ്രേമികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഫോണുകൾ ലൗഡ്‌ സ്‍പീക്കറുകൾ, പ്രത്യേക മ്യൂസിക് കണ്‍ട്രോൾസ്, നീണ്ട ബാറ്ററി ലൈഫ് എന്നിവയ്‌ക്കൊപ്പം മികച്ച ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഈ ഫോണുകള്‍ യുപിഐ പേയ്‌മെന്‍റുകളെയും പിന്തുണയ്ക്കുന്നു. 

എച്ച്എംഡി 130 മ്യൂസിക്കിന്‍റെ വില 1,899 രൂപയും എച്ച്എംഡി 150 മ്യൂസിക്കിന്‍റെ വില 2,399 രൂപയുമാണ്. രണ്ട് മോഡലുകളും റീട്ടെയിൽ സ്റ്റോറുകൾ, എച്ച്എംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ലഭ്യമാകും. എച്ച്എംഡി 130 മ്യൂസിക് നീല, ഡാർക്ക് ഗ്രേ, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേസമയം എച്ച്എംഡി 150 മ്യൂസിക് ഇളം നീല, പർപ്പിൾ, ഗ്രേ നിറങ്ങളിലാണ് ലഭിക്കുക.

രണ്ട് ഫീച്ചർ ഫോണുകളിലും വലിയ പിൻ സ്പീക്കറുകളുണ്ട്, ഇവ മ്യൂസിക് പ്ലേബാക്കിനും ഹാൻഡ്‌സ് ഫ്രീ കോളുകൾക്കുമായി ക്രിസ്റ്റൽ-ക്ലിയറും ഉച്ചത്തിലുള്ളതുമായ ഓഡിയോ വാഗ്ദാനം ചെയ്യുന്നു. എളുപ്പത്തിലുള്ള പ്ലേബാക്ക് നിയന്ത്രണത്തിനായി ഉപയോക്താക്കൾക്ക് മ്യൂസിക് ബട്ടണുകൾ ലഭിക്കുന്നു. കൂടാതെ ഇൻ-ബോക്‌സ് ഇയർഫോണുകൾ കേൾവി അനുഭവം മെച്ചപ്പെടുത്തുന്നു. ഉപകരണങ്ങൾ എഫ്എം റെക്കോർഡിംഗിനൊപ്പം എഫ്എം റേഡിയോ (വയർഡ് & വയർലെസ്) പിന്തുണയ്ക്കുന്നു.

2,500 എംഎഎച്ച് കരുത്തില്‍, നീക്കം ചെയ്യാവുന്ന ബാറ്ററിയുടെ പിന്തുണയുള്ള ഈ ഫോണുകൾ യുഎസ്‍ബി ടൈപ്പ്-സി ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് 50 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 36 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും വാഗ്ദാനം ചെയ്യുന്നു. ഇത് പതിവായി ചാർജ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് തടസമില്ലാത്ത വിനോദം ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.

Read more: 10000 രൂപയിൽ താഴെ വിലയുള്ള മികച്ച ബജറ്റ് സ്‍മാർട്ട്‌ഫോണുകൾ തപ്പി നടക്കുവാണോ? ഇതാ ഓപ്ഷനുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin