അപമാനിതനായി, തിരിച്ചടിക്കണമെന്ന് ഉറപ്പിച്ചിരുന്നു, ആ‍ർസിബിക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്സിനെക്കുറിച്ച് ബട്‌ലർ

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെ അനായാസ ക്യാച്ച് കൈവിട്ടപ്പോള്‍ താന്‍ അപമാനിതനായതുപോലെ തോന്നിയെന്ന് ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലർ. ബാറ്റിംഗിനിറങ്ങുമ്പോള്‍ അതിന് തിരിച്ചടി നല്‍കണമെന്ന് അപ്പോഴെ തീരുമാനിച്ചിരുന്നുവെന്നും ബട്‌ലര്‍ മത്സരശേഷം പറഞ്ഞു. ആര്‍സിബിക്കെതിരെ 39 പന്തില്‍ 73 റണ്‍സടിച്ച ബട്‌ലറായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍.

ഫില്‍ സാള്‍ട്ട് അപകടകാരിയായ ബാറ്ററാണ്. അതുകൊണ്ട് തന്നെ മുഹമ്മദ് സിറാജിന്‍റെ ആദ്യ ഓവറില്‍ അത്രയ്ക്കും അനാസായമായ ആ ക്യാച്ച് നിലത്തിട്ടപ്പോള്‍ ഞാന്‍ സ്വയം അപമാനിതനായി തോന്നി. സാള്‍ട്ടിന്‍റെ ക്യാച്ച് എന്‍റെ ഗ്ലൗസില്‍ തട്ടി നേരെ നെഞ്ചിലാണ് കൊണ്ടത്. ആ സമയം ഹെര്‍ഷെൽ ഗിബ്സ് സ്റ്റീവ് വോയുടെ ക്യാച്ച് പൂര്‍ത്തിയാക്കും മുമ്പ് ആഘോഷിച്ചതുപോലെ ആഘോഷിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. എന്നാല്‍ അതെനിക്ക് കൈയിലൊതുക്കാനായില്ല, അതിന് ഞാൻ സിറാജിനോട് ക്ഷമ ചോദിച്ചിരുന്നു. ആ ക്യാച്ച് കൈവിട്ടപ്പോഴെ ബാറ്റിംഗിനിറങ്ങുമ്പോള്‍ അതിന് തിരിച്ചടി നല്‍കകണമെന്ന് മനസിലുറപ്പിച്ചിരുന്നു.

‘ഗോവയുടെ വാഗ്ദാനം നിരസിക്കാനായില്ല’, അടുത്ത സീസണിൽ മുംബൈ വിടാനുള്ള കാരണം വ്യക്തമാക്കി യശസ്വി ജയ്സ്വാള്‍

ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ഫീല്‍ഡര്‍മാര്‍ കുറച്ചുകൂടി മികവ് കാട്ടിയിരുന്നെങ്കില്‍ 170 റണ്‍സൊന്നും പിന്തുടരേണ്ടിവരുമായിരുന്നില്ല. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്.കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ഫോമിലായത് ആസ്വിദിക്കുന്നുവെന്നും ജോസ് ബട്‌ലര്‍ പറഞ്ഞു.

സഞ്ജു ആദ്യ 15ല്‍ നിന്ന് പുറത്ത്, ഐപിഎല്‍ റണ്‍വേട്ടയില്‍ അടിച്ചുകയറി ജോസേട്ടനും സുദര്‍ശനും

ആദ്യം ബാറ്റ് ചെയ്ത് ആ‍ർസിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെയും സായ് സുദര്‍ശന്‍റെയും ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് അനായാസം മറികടന്നത്. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സുമായി ബട്‌ലര്‍ക്ക് വിജയത്തില്‍ കൂട്ടായപ്പോൾ സായ് സുദര്‍ശന്‍ 36 പന്തില്‍ 49 റണ്‍സടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin