കൊച്ചി: വീട്ടിൽ നിന്ന് കായലിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം.ജി. ശ്രീകുമാർ 25,000 രൂപ പിഴയടച്ചു. എറണാകുളത്തെ മുളകുകാട്‌ ഗ്രാമപഞ്ചായത്താണ്‌ ഗായകന്‌ പിഴ ചുമത്തിയത്. വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകർത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
കൊച്ചിയിലെത്തിയ വിനോദസഞ്ചാരി പകർത്തിയ വിഡിയോയിലാണ് എം.ജി. ശ്രീകുമാറിന്‍റെ വീട്ടിൽ നിന്ന്‌ കായലിലേക്ക്‌ മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഈ വിഡിയോ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ ടാഗ്‌ ചെയ്ത്‌ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. തെളിവ്‌ സഹിതം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന്‌ മന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത്‌ ഉടൻ തന്നെ നടപടിയെടുക്കുകയായിരുന്നു.
എം.ജി. ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെ ശ്രീകുമാർ പിഴയടക്കുകയായിരുന്നു.
മാലിന്യം തള്ളുന്നത് അറിയിക്കാം; 94467 00800
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുക, മാലിന്യം കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം കലർത്തുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ വാട്സാപ് നമ്പറിലൂടെ അധികൃതരെ അറിയിക്കാം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്ന സംഭവങ്ങളിൽ വ്യക്തികളെയോ വാഹന റജിസ്ട്രേഷൻ നമ്പറോ തിരിച്ചറിയുന്ന തരത്തിൽ ഫോട്ടോയോ വിഡിയോയോ പകർത്തി 94467 00800 എന്ന വാട്സാപ് നമ്പറിലേക്ക് അയയ്ക്കുകയാണ് ചെയ്യേണ്ടത്. പിഴ ഈടാക്കുന്ന തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പരാതി അറിയിക്കുന്നവർക്ക് പാരിതോഷികമായി നൽകും.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *