ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി

ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ഷെയ്ഖാ ഹസ്സയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം അറിയിച്ചു. ഷെയ്ഖ് സൗദ് ബിൻ റാഷിദിനാണ് അനുശോചന സന്ദേശം കൈമാറിയത്. ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാഷിദ് ബിൻ സഊദ് അൽ മുല്ലയും സന്നിഹിതനായിരുന്നു. ഉമ്മുൽ ഖുവൈൻ അമീരി കോർട്ടിൽ വെച്ചായിരുന്നു അനുശോചന മജ്ലിസ്. ലുലു ഗ്രൂപ്പ് ഡയറക്ടർ എംഎ സലീമും മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

read more: കുവൈത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു

By admin