ചുരുക്കം ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമാ പ്രേക്ഷരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ താരമാണ് പത്മപ്രിയ. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത പത്മപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. നടി പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നിതിൻ രാജ് സിംഗ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘ കറുപ്പ് വെറുമൊരു നിറമല്ല, സഹനശക്തിയുടെയും അചഞ്ചലമായ ശക്തിയുടെയും ശക്തമായൊരു കഥയാണ് കറുപ്പ്. നമ്മുടെ ശരീരവും ആത്മാവുമെല്ലാം നമ്മുടെ ഇഷ്‌ടമാണ്. എന്നേക്കും അത് നമ്മളുടേതായിരിക്കണം’, എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. 45 വയസ് കഴിഞ്ഞിട്ടും ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ഭൂരിഭാഗംപേരും കമന്റിട്ടിരിക്കുന്നത്. പാർവതി തിരുവോത്ത് ഉൾപ്പെടെ നിരവധി സഹപ്രവർത്തകരും കമന്റിട്ടിട്ടുണ്ട്.
‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. നാട്യ ബ്രഹ്മശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200ലധികം വേദികളിൽ നൃത്തം ചെയ്‌തിട്ടുണ്ട്.
കാഴ്ച, കറുത്ത പക്ഷികൾ, പഴശിരാജ എന്നീ മലയാളം സിനിമകളിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2022ൽ റിലീസ് ചെയ്‌ത ബിജു മേനോൻ ചിത്രം ‘ഒരു തെക്കൻ തല്ലുകേസിൽ’ ആണ് നടി അവസാനം അഭിനയിച്ചത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg