മലബാർ സ്പെഷ്യൽ ഉന്നക്കായ എളുപ്പം തയ്യാറാക്കാം
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
നേന്ത്രപ്പഴം 3 എണ്ണം
നെയ്യ് 2 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് 10 എണ്ണം
ഉണക്കമുന്തിരി 1 ടേബിൾ സ്പൂൺ
തേങ്ങ ചിരവിയത് 1½ കപ്പ്
പഞ്ചസാര 2 ടേബിൾ സ്പൂൺ
മുട്ട 1 എണ്ണം
ഏലയ്ക്ക പൊടിച്ചത് ½ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം രണ്ട് കഷ്ണം ആയി മുറിച്ചു ആവിയിൽ വേവിച്ചെടുത്ത് പഴത്തിന്റെ ഉള്ളിലുള്ള കറുത്ത നാരൊക്കെ എടുത്തു കളഞ്ഞു നന്നായി ഉടച്ചെടുക്കണം. മിക്സിയിൽ അരക്കരുത്. സ്പൂണോ, ഫോർക്കോ പൊട്ടറ്റോ സ്മാഷറോ കൊണ്ട് ഉടച്ചെടുക്കാം.
ഫില്ലിങ് തയ്യാറാക്കാൻ
നെയ്യിൽ അണ്ടിപരിപ്പ്, ഉണക്കമുന്തിരി, ചിരവിയ തേങ്ങ, പഞ്ചസാര, മുട്ട, ഏലക്കായപൊടിച്ചതും ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക. ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന പഴകൂട്ടിൽ നിന്നും ഓരോ ഉരുളകൾ ആക്കി കയ്യിൽ വെച്ച് പരത്തി ഉള്ളിൽ ഫില്ലിങ് വച്ച് ഷേപ്പ് ആക്കി എണ്ണയിൽ വറുത്തു എടുക്കാം. നല്ല ടേസ്റ്റി ഉന്നക്കായ തയ്യാർ.