Today Horoscope : സാമ്പത്തിക നില മെച്ചപ്പെടും, ദൂരയാത്ര ഗുണകരമാവില്ല ; ഇന്നത്തെ നക്ഷത്രഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

ധാരാളം പണം കൈവശം വന്നുചേരും. പല കാര്യങ്ങളും മറ്റുള്ളവരോട് പറഞ്ഞു നേടിയെടുക്കാൻ കഴിയും.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

പൊതുവേ സന്തോഷകരമായ ദിവസമാണ്. കുടുംബ ജീവിതം ഊഷ്മളമാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4) 

പഠനയാത്രകൾ നടത്തും. ചിലവുകൾ വർധിക്കാനും ഇടയുണ്ട്. മനസ്സമാധാനം കുറയും. അബദ്ധം പറയാതെ ശ്രദ്ധിക്കുക.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വിജയിപ്പിക്കാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

യാത്ര കൊണ്ട് നേട്ടം ഉണ്ടാവും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു. കളഞ്ഞുപോയ ഒരു സാധനം മടക്കി കിട്ടും.

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

പലവിധ പ്രതിബന്ധങ്ങളും നേരിടേണ്ടി വരും. കിട്ടാനുള്ള പണം ലഭിക്കാൻ താമസം നേരിടും. 

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

സുഹൃത്തുക്കളെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാവും. തൊഴിൽപരമായും മികച്ച ദിവസമാണിന്ന്.

വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)

ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് മന:ക്ളേശമുണ്ടാക്കും.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. പൊതുവേ സമാധാനമുള്ള ദിവസമാണിന്ന്.

മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) 

സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും.

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

എതിർപ്പുകൾ ഇല്ലാതാവും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. ആരോഗ്യ നില തൃപ്തികരമാണ്.

മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി)

മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കും. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പണം കൈവശം വന്നുചേരും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

 

 

By admin