ശാന്തതയും സാഹസികതയും ഒരുപോലെ ചേരുന്നയിടം; പുത്തൻ ഹിഡൻ സ്പോട്ട്, പോകാം ചരൽക്കുന്നിലേയ്ക്ക്

പത്തനംതിട്ടയിലെ റാന്നിക്ക് സമീപം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്ന സ്പോട്ടാണ് ചരൽക്കുന്ന്. സാഹസികതയും ശാന്തതയും തേടുന്ന വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ ഇടമാണിത്. മനോഹരമായ ട്രെക്കിംഗും ശാന്തമായ അന്തരീക്ഷവും കൊണ്ട് ഈ മനോഹരമായ ഹിൽ സ്റ്റേഷൻ അതിവേഗം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തിരക്കിൽ നിന്നൊഴിഞ്ഞ് അൽപ്പ നേരം പ്രകൃതിയിൽ ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ധൈര്യമായി ചരൽക്കുന്നിലേയ്ക്ക് വരാം.

വർഷം മുഴുവനും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഈ ഹിൽ സ്റ്റേഷനെ വ്യത്യസ്തമാക്കുന്നത്. ശാന്തത ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണിത്. പമ്പാ നദി മലനിരകളിലൂടെ ഒഴുകുന്നത് ഇവിടെ നിന്നാൽ കാണാം. അതേസമയം, കുന്നുകളിൽ നിരവധി ട്രെക്കിംഗ് പാതകളുണ്ട്. ക്യാമ്പ് ഹൗസ് സുഖകരമായ താമസസൗകര്യം പ്രദാനം ചെയ്യുന്നു. ദീർഘദൂര നടത്തത്തിനും ഇവിടുത്തെ ഭൂപ്രകൃതി സുഖകരമാണ്. ഏറ്റവും അടുത്തുള്ള പട്ടണമായ കോഴഞ്ചേരി 5 കിലോമീറ്റർ മാത്രം അകലെയാണ്.

READ MORE: കേരളം സമര്‍പ്പിച്ച 2 വന്‍ ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി അനുവദിച്ച് കേന്ദ്രം; നന്ദി പറഞ്ഞ് ടൂറിസം മന്ത്രി

By admin