വൻ തിരക്ക്, യാത്രക്കാ‍ർക്ക് സുപ്രധാന നിർദ്ദേശങ്ങൾ നൽകി വിമാനത്താവളം; ഇക്കാര്യങ്ങൾ മറക്കരുതേ

ദോഹ: പെരുന്നാൾ അവധി പ്രമാണിച്ച് തിരക്ക് വര്‍ധിക്കുന്നതിനാല്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. തടസ്സങ്ങളില്ലാതെ, യാത്ര സുഗമമാക്കുന്നതിനായാണ് അധികൃതര്‍ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. 

തിരക്ക് വന്‍തോതില്‍ വര്‍ധിച്ചത് പരിഗണിച്ച് യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തി നടപടികൾ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​ൻ ചെ​ക്ക് ഇ​ൻ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണം. ഖ​ത്ത​ർ എ​യ​ർ​വേ​സ് യാ​ത്ര​ക്കാ​ർ​ക്ക് നാ​ല് മു​ത​ൽ 12 മ​ണി​ക്കൂ​ർ മു​മ്പാ​യി ചെ​ക്ക് ഇ​ൻ ചെ​യ്യാം. ഈ ​സൗ​ക​ര്യം ഏ​പ്രി​ൽ അ​ഞ്ചു വ​രെ തു​ട​രും. ​നേ​ര​ത്തേ ചെ​ക്ക് ഇ​ൻ ചെ​യ്യു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സ് യാ​ത്രി​ക​ർ​ക്ക് ഡ്യൂ​ട്ടി ഫ്രീ ​സ്റ്റോ​റി​ൽ 10 ശ​ത​മാ​നം ഡി​സ്കൗ​ണ്ടും അ​നു​വ​ദി​ച്ചു. 

സെല്‍ഫ് ചെക്ക് ഇന്‍-ബാഗ് ഡ്രോപ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ ഉപയോഗിച്ച് ചെക്ക് ഇന്‍, ബോര്‍ഡിങ് പാസ് പ്രിന്‍റ് എന്നിവയടക്കമുള്ള നടപടികൾ പൂര്‍ത്തിയാക്കുക. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ, താ​മ​സ​ക്കാ​ർ എ​ന്നീ യാ​ത്ര​ക്കാ​ർ​ക്ക് ഇ-​ഗേ​റ്റ് ഉ​പ​യോ​ഗി​ച്ച് വേ​ഗ​ത്തി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്റെ 60 മി​നി​റ്റ് മു​മ്പ് ചെ​ക്ക് ഇ​ൻ അ​വ​സാ​നി​ക്കും. പു​റ​പ്പെ​ടു​ന്ന​തി​ന് 20 മി​നി​റ്റ് മു​മ്പ് ബോ​ർ​ഡി​ങ് ഗേ​റ്റു​ക​ൾ അ​ട​ക്കും. 

ല​ഗേ​ജ് അ​ല​വ​ൻ​സും ഭാ​ര നി​യ​ന്ത്ര​ണ​ങ്ങ​ളും എ​യ​ർ​ലൈ​നു​ക​ൾ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ അ​വ​രു​ടെ ല​ഗേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. യാ​ത്ര​ക്കാ​ർ​ക്കാ​യി ഡി​പ്പാ​ർ​ച്ച​ർ ഹാ​ളി​ൽ ല​ഗേ​ജി​ന്റെ ഭാ​രം നോ​ക്കു​ന്ന​തി​നും ബാ​ഗേ​ജ് റീ​പാ​ക്കി​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ട്. പാര്‍ക്കിങ് ഏരിയയില്‍ നിശ്ചിത സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. അതുപോലെ തന്നെ ബാഗേജില്‍ നിരോധിത വസ്തുക്കള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.

Read Also – നോമ്പുതുറക്കാൻ വൈകുമെന്ന് കരുതി അമിതവേഗം വേണ്ട; വണ്ടിയിലിരുന്നാൽ ഇഫ്താർ പാക്കറ്റ് കയ്യിലെത്തും

ദ്രാവകങ്ങള്‍, ഏയ്റോസോളുകള്‍, ജെല്‍ എന്നിങ്ങനെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍  ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി എ​ച്ച്.​ഐ.​എ ഖ​ത്ത​ർ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഫ്ലൈറ്റ് സ്റ്റാ​റ്റ​സ്, ബാ​ഗേ​ജ് ക്ലെ​യിം, ബോ​ർ​ഡി​ങ് ഗേ​റ്റു​ക​ളി​ലേ​ക്കു​ള്ള ദി​ശ, ഭ​ക്ഷ​ണം, ഡ്യൂ​ട്ടി ഫ്രീ ​ഓ​ഫ​റു​ക​ൾ എ​ന്നി​വ അ​റി​യാ​വു​ന്ന​താ​ണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin