വീട്ടിൽ കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ മണം വരാറുണ്ടോ? എങ്കിൽ സൂക്ഷിക്കൂ; ഇതാവാം കാരണം 

കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ ഗന്ധം നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പുറത്ത് തീയിടുമ്പോഴാണ് ഇങ്ങനെ ഉണ്ടാവുന്നതെങ്കിൽ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. എന്നാൽ വീടിനുള്ളിലാണ് ഇത്തരത്തിൽ ഗന്ധം വരുന്നതെങ്കിൽ അത് കൂടുതൽ ആശങ്കകൾക്ക് വഴിയൊരുക്കും. ഇത് ചിലപ്പോൾ നിങ്ങൾ അടുപ്പിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് പാത്രം ഉരുകുന്നതോ അല്ലെങ്കിൽ ഇലക്ട്രിക്ക് വയർ ഉരുകുന്നതോ ആവാം. ഇതിൽ ചിലത് ഉടനെ പരിഹരിക്കേണ്ടതുമാണ്. എന്തൊക്കെ കാര്യങ്ങൾ കൊണ്ടാണ് കരിഞ്ഞ ഗന്ധം വരുന്നതെന്ന് അറിയാം. 

കരിഞ്ഞ പ്ലാസ്റ്റിക് 

പ്ലാസ്റ്റിക് പാത്രങ്ങൾ കരിയാൻ പല കാരണങ്ങളാണുള്ളത്. ചിലപ്പോൾ പാചകം ചെയ്യാൻവെച്ച പാത്രം ഉരുകിപോവുകയോ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ചൂടുള്ള ഭാഗങ്ങളിൽവെച്ച് കരിഞ്ഞുപോയത് കൊണ്ടോ ആവാം. ഇതിൽ ആശങ്കപ്പെടാനില്ല. കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ ഗന്ധമകറ്റാൻ ചെറുചൂടുവെള്ളത്തിൽ വിനാഗിരിയും, ബേക്കിംഗ് സോഡയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഇത് സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ കരിഞ്ഞ പാത്രത്തിൽ തേച്ചുപിടിപ്പിക്കുകയോ ചെയ്യാം. 

ഇലക്ട്രിക്കൽ വയറിങ് 

വീടിനുള്ളിൽ അധികമായും പ്ലാസ്റ്റിക് കരിഞ്ഞതിന്റെ  ഗന്ധം വരാറുള്ളത് ഇലക്ട്രിക്ക് വയറിങ് അബദ്ധങ്ങൾ കൊണ്ടാണ്. ശരിയായ രീതിയിൽ വയറിങ് ചെയ്തില്ലെങ്കിൽ ഇത് ചൂടാവുകയും തീ പിടിക്കാനും അല്ലെങ്കിൽ ഉരുകിപോകാനുമൊക്കെ സാധ്യതയുണ്ട്. ഇത് എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാനും സാധിക്കില്ല. ഇത്തരത്തിൽ വീടിനുള്ളിൽ ഗന്ധമുണ്ടായാൽ ഉടനെ പവർ ഓഫ് ചെയ്യുകയോ അല്ലെങ്കിൽ ഇലക്ട്രിഷ്യനെ വിളിക്കുകയോ ചെയ്യണം. 

ഉപകരണങ്ങൾ 

നമ്മൾ വീടുകളിൽ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ഉപകരണങ്ങളാണ്. നിരന്തരമായി ഉപയോഗിക്കുകയോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടിയാലൊക്കെയും ഇത്തരത്തിൽ പ്ലാസ്റ്റിക് കരിഞ്ഞതിന്റെ ഗന്ധം വരാറുണ്ട്. ഇതൊഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ വീട്ടുപകരണങ്ങൾ വൃത്തിയാക്കുകയും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.  

കാലപ്പഴക്കം വന്ന ഈ 4 സാധനങ്ങൾ കിടപ്പുമുറിയിൽ നിന്നും മാറ്റിക്കോളൂ

By admin