ചെറിയ പെരുന്നാൾ; വാടക തർക്കങ്ങളില്‍ തടവില്‍ കഴിയുന്ന 86 പേര്‍ക്ക് മോചനം

ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍  86 തടവുകാരെ മോചിപ്പിച്ചു. വാടകയുമായി ബന്ധപ്പെട്ട കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട 68 ലക്ഷം ദിര്‍ഹത്തിന്‍റെ സാമ്പത്തിക കേസുകള്‍ തീര്‍പ്പാക്കിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ പിന്തുണയോടെ ദുബൈ റെന്‍റല്‍ ഡിസ്പ്യൂട്ട്സ് സെന്‍ററാണ് സാമ്പത്തിക കേസുകൾ തീര്‍പ്പാക്കിയത്. വാടക തര്‍ക്കങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹായിക്കാനും അവരുടെ ബാധ്യതകള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.

Read Also –  19000 ദിനാറിന്‍റെ കള്ളനോട്ട് അടിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

യുഎഇയുടെ മാനുഷിക സമീപനത്തിന്‍റെയും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനും കുടുംബ സ്ഥിരത ഉയര്‍ത്താനും വ്യക്തികളെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും ഭാഗം കൂടിയാണിത്. കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1,518 തട‍വുകാര്‍ക്ക് ജയില്‍ മോചനം പ്രഖ്യാപിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin