യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം, തെരഞ്ഞെടുപ്പും ചർച്ചയാവും; ബിജെപിയുടെ കോർ ഗ്രൂപ്പ് യോഗം തുടങ്ങി
തിരുവനന്തപുരം: ബിജെപിയുടെ കോർ ഗ്രൂപ്പ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗമാണ്. സംസ്ഥാന സമിതിയുടെ പുനസംഘടനയാണ് പ്രധാന അജണ്ട. യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം കിട്ടാനിടയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചർച്ചയാകും. തിരുവനന്തപുരത്ത് വിവി രാജേഷിനെതിരെ പോസ്റ്റർ ഉയർന്നതും ചർച്ചക്ക് വരാനിടയുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്
മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി; ജീപ്പിനുള്ളിൽ കയറ്റിയപ്പോള്‍ ജനലിലൂടെ പുറത്തേക്ക് ചാടി