ഒരുമിച്ചിരുന്ന് മദ്യപാനം, തര്‍ക്കം; വീട്ടിലേക്ക് പോയ യുവാവിനെ വീട്ടുമുറ്റത്തിട്ട് തല്ലിക്കൊന്നു

പാലക്കാട്: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂരിലാണ് സംഭവം. കുമ്മംകോട് സ്വദേശി മണികണ്ഠനാണ് തലയ്ക്കടിയേറ്റ് മരിച്ചത്. അയല്‍വാസികളായ വിനോദ്, വിജീഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണികണ്ഠന്‍ മദ്യപിച്ചിരുന്നത്. കേസില്‍ വിനോദിനേയും വിജീഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യപിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ മണികണ്ഠനെ വീട്ടുമുറ്റത്തിട്ടാണ് പ്രതികള്‍ തല്ലിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മണികണ്ഠനെ മരിച്ച നിലയില്‍ കണ്ടെത്തിയത് അയല്‍ക്കാരാണ്. വിനോദിന്‍റെയും വിജീഷിന്‍റേയും അമ്മയെ മണികണ്ഠന്‍ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

Read More:അതിര്‍ത്തി തര്‍ക്കം അക്രമത്തിലെത്തി, വയോധികനെ യുവാവ് കോടാലി കൊണ്ട് വെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin